ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം 'വിജ്ഞാന വസന്തം 2018'
തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ വൈകുന്നേരം അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനാകും. ഡോ. ആര്‍. രഘുനാഥന്‍ രചിച്ച മലയാള ഭാഷോല്‍പ്പത്തി: വിവരണാത്മക സൂചിക, സാഹിത്യപഠന രേഖകള്‍, എസ്. രാമചന്ദ്രന്‍ നായര്‍ രചിച്ച അധിനിവേശ കേരളത്തിലെ ഭൂപരിഷ്‌കരണവും സാമൂഹിക പരിവര്‍ത്തനവും എന്നീ പുസ്തകങ്ങള്‍ യഥാക്രമം ഡോ. എസ്. ശ്രീദേവി, ഡോ. സി.ആര്‍ പ്രസാദ്, ഡോ. ബി. മിനിദേവി എന്നിവര്‍ക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്യും.
ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ പുസ്തക പരിചയം നടത്തും. അസി. ഡയരക്ടര്‍ ഡോ. ഷിബു ശ്രീധര്‍, ഡോ. ആര്‍. രഘുനാഥന്‍, എസ്. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിക്കും. വിജ്ഞാനവസന്തത്തില്‍ 20 മുതല്‍ 60 ശതമാനം വരെ വിലക്കിഴിവില്‍ പുസ്തകങ്ങള്‍ ലഭിക്കും. വിവിധ വൈജ്ഞാനിക ശാഖകളിലായി 4400ല്‍പ്പരം മികച്ച ഗ്രന്ഥങ്ങളാല്‍ സമ്പന്നമായ പുസ്തകമേളയില്‍ ശബ്ദാവലികള്‍, പദകോശങ്ങള്‍, വേദോപനിഷതുകള്‍, നിഘണ്ടുകള്‍, ശാസ്ത്രഗ്രന്ഥങ്ങള്‍, സാമൂഹികശാസ്ത്രം, വിദ്യാഭ്യാസം, മനശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതിശാസ്ത്രം, ഭൗതികശാസ്ത്രം, നരവംശശാസ്ത്രം, ജീവചരിത്രങ്ങള്‍, സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, എന്‍ജിനിയറിങ്, ഗണിതം, കൃഷി, ആരോഗ്യം, സംഗീതം, ആദ്ധ്യാത്മികം, പാഠപുസ്തകങ്ങള്‍, ഉപനിഷത്തുകള്‍, ഭാഷ, സാഹിത്യം, കലകള്‍, ഫോക്‌ലോര്‍, നാടകം, സംഗീതം, സിനിമ, പരിസ്ഥിതി, സഹകരണം, ടൂറിസം, വിദ്യാഭ്യാസം, ആയുര്‍വേദം, പ്രകൃതിചികിത്സ, ഇന്‍ഫര്‍മേഷന്‍ ടെക്‌നേളജി, മാനേജ്‌മെന്റ്, ജേണലിസം, നിയമം, സ്‌പോര്‍ട്‌സ്, ഗെയിംസ് എന്നീ വിഷയങ്ങളിലായി 250 രൂപ നല്‍കിയാല്‍ വിജ്ഞാന കൈരളി മാസികയുടെ വാര്‍ഷിക വരിക്കാരാവാനുള്ള അവസരവുമുണ്ട്.
നവംബര്‍ 21ന് സമാപന സമ്മേളനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 10 മുതല്‍ രാത്രി 8.30 വരെയാണ് പുസ്തകമേള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."