അരിയില്‍ പ്ലാസ്റ്റിക് കലര്‍ന്നെന്ന വാര്‍ത്ത; ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ഊര്‍ജ്ജിതമാക്കി
കൊല്ലം: അരി, പഞ്ചസാര എന്നിവയില്‍ പ്ലാസ്റ്റിക് കലര്‍ന്നിട്ടുണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. അരിയും പഞ്ചസാരയും സ്റ്റോക്ക് ചെയ്യുന്ന കേന്ദ്രങ്ങള്‍, മൊത്ത വിതരണക്കാര്‍, പാക്കിങ് കേന്ദ്രങ്ങള്‍, പൊതുവിപണികള്‍ എന്നിവിടങ്ങളില്‍ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ കെ അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു.
ജില്ലയില്‍ ഈ മാസം 84 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 38 സ്ഥാപനങ്ങള്‍ക്ക് നവീകരണത്തിനും മറ്റുമായി നോട്ടീസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ അരിയും പഞ്ചസാരയും സൂക്ഷിച്ചതിനും മറ്റു ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിന്നും 1,20,000 രൂപ പിഴയായി ഈടാക്കി. നാലു സ്ഥാപനങ്ങള്‍ അടപ്പിച്ചു.
20 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ പ്ലാസ്റ്റിക് സാന്നിധ്യം പരിശോധിക്കാന്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനും പരിശോധനക്കുമായി പ്രത്യേകം സജ്ജീകരിച്ച മൊബൈല്‍ ടെസ്റ്റിംഗ് ലബോറട്ടറിയുടെ സേവനം ജില്ലയില്‍ ലഭ്യമാക്കി ഭക്ഷ്യോല്‍പ്പന്ന സാമ്പിളുകള്‍ പരിശോധനക്കെടുത്തു.
വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ജൂലൈ 13,14 തീയതികളില്‍ മൊബൈല്‍ ടെസ്റ്റിംഗ് ലബോറട്ടറി ജില്ലയില്‍ ഉണ്ടാകുമെന്നും പൊതുജനങ്ങള്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0474 2766950.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."