ബാബരി മസ്ജിദ്, വാദം പൂര്‍ത്തിയായി: ചരിത്ര വിധി നവംബര്‍ 17ന് മുന്‍പ്
ന്യൂഡല്‍ഹി: നാല്‍പ്പത് ദിവസം നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ ബാബരിക്കേസ് വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റിവച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കര്‍ശന നിലപാടാണ് വര്‍ഷങ്ങളായി തുടരുന്ന കേസിലെ നടപടികള്‍ ഇന്നു തന്നെ തീരാന്‍ കാരണമായത്.
ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ അന്തിമവാദംകേള്‍ക്കല്‍ വൈകിട്ട് അഞ്ചു മണിയോടെ അവസാനിക്കും. രാവിലെ 11 മണിക്കാണ് അന്തിമ വാദം കേള്‍ക്കല്‍ ആരംഭിച്ചത്. തുടര്‍ച്ചയായ 40-ാം ദിവസമാണ് കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നത്.
ആയിരക്കണക്കിന് രേഖകള്‍ ഉള്ള കേസില്‍ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്, എസ് എ നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.
കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നവംബര്‍ 17-ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനാല്‍ അതിനു മുന്‍പുള്ള ഏത് ദിവസത്തിലും കേസിലെ വിധി പ്രതീക്ഷിക്കാം. അടുത്ത 23 ദിവസത്തിനുള്ളില്‍ വിധി പ്രസ്താവിക്കും എന്നാണ് കോടതി അറിയിച്ചതെന്ന് അഭിഭാഷകനായ വരുണ്‍ സിന്‍ഹ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ നവംബര്‍ എട്ടിനകം കേസില്‍ വിധി പ്രതീക്ഷിക്കാം.
ബാബരി മസ്ജിദ് ഭൂമി കേസില്‍ അന്തിമവാദം നടക്കുന്ന ദിവസം നാടകീയ നീക്കങ്ങളാണ് അരങ്ങേറിയത് കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നിയന്ത്രണത്തിലുള്ള യു.പി സുന്നി വഖഫ് ബോര്‍ഡ് ചെയര്മാന് റിസ്വി അഹമ്മദ് ഫാറൂഖി സുപ്രിംകോടതിയില്‍ അപേക്ഷ നല്കി. എന്നാല്‍ അപേക്ഷയില്‍ സുപ്രിംകോടതി ഇതുവരെ തീരുമാനമെടുത്തില്ല.
സുപ്രിംകോടതി നേരത്തെ നിയോഗിച്ച മൂന്ന് മധ്യസ്ഥന്മാരില് ഒരാളായ ശ്രീരാം പഞ്ച് മുഖേനയാണ് റിസ്വി ഫാറൂഖി പിന്മാറല് അപേക്ഷ നല്‍കിയത്. ഭൂമിക്ക് മേല്‍ തങ്ങള്‍ക്ക് അവകാശവാദമില്ലെന്ന് വരുത്തിതീര്‍ക്കാനാണ് അവസാന നിമിഷത്തിലെ പിന്മാറല് നാടകം. റിസ്വി ഫാറൂഖിക്ക് പൊലിസ് സംരക്ഷണ നല്‍കണമെന്നും ശ്രീരാം പഞ്ചു കോടതിയില്‍ ആവശ്യപ്പെട്ടു.
അതിനിടെ കേസില്‍ പുതുതായി കക്ഷിചേരാനുള്ള ഹിന്ദു മഹാസഭ അടക്കമുള്ളവരുടെ 11 ഹരജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഇത്രയും ഹരജികള്‍ മതിയെന്നും ഇനിയൊരു ഹരജി അനുവദിക്കില്ലെന്നും അഞ്ചു മണിയോടെ വാദം പൂര്‍ത്തിയാക്കുമെന്നും ചീഫ് ജസ്റ്റിന് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."