HOME
DETAILS

പായ്ക്കപ്പലില്‍ സാഹസിക യാത്ര; വനിതകളായ കരസേനാംഗങ്ങള്‍ കാഴ്ചക്കാര്‍ക്ക് ആവേശമായി

  
backup
November 13 2018 | 04:11 AM

%e0%b4%aa%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%b8%e0%b4%bf%e0%b4%95-%e0%b4%af

കോവളം: രൗദ്ര ഭാവം പൂണ്ട തിരമാലകളെയും പായ്ക്കപ്പലിന്റെ പ്രയാണത്തെ തടസപ്പെടുത്തി പിന്നോട്ട് തള്ളുന്ന ശക്തമായ കാറ്റിനെയും വകഞ്ഞു മാറ്റി മുന്നോട്ട് കുതിക്കുന്ന പായ്ക്കപ്പലില്‍ സാഹസിക യാത്ര നടത്തുന്ന വനിതകളായ കരസേനാംഗങ്ങള്‍ കാഴ്ചക്കാര്‍ക്ക് ആവേശമായി. ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കടലില്‍ സാഹസിക സഞ്ചാരത്തിനിറങ്ങിയ കരസേനയിലെ മേജര്‍ അലോക് യാദവിന്റെ നേതൃത്വത്തിലുള്ള 45 അംഗ സംഘത്തിലെ വനിതാ അംഗങ്ങളായ രാജസ്ഥാന്‍ സ്വദേശിനിയായ മേജര്‍ മുക്ത എസ് ഗൌതവും യു പി സ്വദേശിനിയായ ലെഫ്റ്രനന്റ്
സോണല്‍ ഗോയലുമാണ് വിഴിഞ്ഞത്ത് കാഴ്ചക്കാരില്‍ ആവേശവും അഭിമാനവുമായത്. ഇവരെ കൂടാതെ മുന്ന് വനിതകള്‍ കൂടി ആ സാഹസിക സംഘത്തിലുണ്ടെങ്കിലും വിഴിഞ്ഞത്തെത്തിയത് ഇവര്‍ രണ്ടുപേരാണ്. കരയിലെ ദുഷ്‌കരമായ ദൌത്യങ്ങള്‍ ഏറ്റെടുത്ത തങ്ങള്‍ക്ക് കടല്‍ കഠിനവും വ്യത്യസ്ഥവുമായ അനുഭവമാണ് നല്‍കുന്നതെങ്കിലും ഇത് തങ്ങളുടെ മുന്നോട്ടുള്ള കരസേനയിലെ സേവനത്തില്‍ മുതല്‍ക്കൂട്ടാകുമെന്നാണ് കരസേനയിലെ പെണ്‍കരുത്തിന്റെ മുന്നണിപ്പോരാളികളായ ഇരുവരും പറയുന്നത്. കഴിഞ്ഞ മാസം 21ന് പശ്ചിമ ബംഗാളിലെ ഹാല്‍ദിയ പോര്‍ട്ടില്‍ നിന്ന് ആരംഭിച്ച 'ഇന്ത്യന്‍ ആര്‍മി എറൗണ്ട് ഇന്ത്യന്‍ പെനിന്‍സുല എക്‌സ്‌പെഡിഷന്‍' എന്നപേരിട്ടിരിക്കുന്ന പായ്ക്കപ്പലിലെ സാഹസിക യാത്രയ്ക്കിടയില്‍ പായ്ക്കപ്പലടുപ്പിച്ച വിവിധ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളില്‍ ലഭിച്ച സ്വീകരണവും അനുഭവങ്ങളും ഹൃദ്യമായിരുന്നുവെന്നും ഇരുവരും പറഞ്ഞു.
കരസേനയിലെ ഇലക്ട്രോണിക്‌സ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് കോപ്‌സ് ( ഇ.എം.ഇ) വിങിലെ അംഗങ്ങളായ അവിവാഹിതകളായ ഇരുവരും രാജ്യ സേവനത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്കാന്‍ കഴിയുന്നതിലെ അഭിമാനം പ്രകടമാക്കിയാണ് അടുത്ത ലക്ഷ്യത്തിലേക്ക് തങ്ങളുടെ പായക്കപ്പലുമായി മടങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  7 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago