സനല്‍കുമാര്‍ കൊലപാതകം; പ്രതിയുടെ നില ഭദ്രം തന്നെ
നെയ്യാറ്റിന്‍കര: കൊടങ്ങാവിള സ്വദേശി സനല്‍കുമാര്‍ കൊല ചെയ്യപ്പെട്ട് ഒരാഴ്ച പിന്നിട്ടപ്പോഴും പ്രതി ഡിവൈ.എസ്.പി ഹരികുമാര്‍ ഉന്നതരുടെ സംരക്ഷണത്തില്‍ ഭദ്രമായി കഴിഞ്ഞു പോരുന്നു. ഹരികുമാറിനെ പിടികൂടാന്‍ കഴിയാത്ത പൊലിസിനെതിരേ നെയ്യാറ്റിന്‍കരയില്‍ ജനരോക്ഷം ശക്തമാവുകയാണ്. പ്രതിയെ പിടികൂടുന്നതിന് പകരം സഹായികളെ മാത്രമാണ് കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്. പ്രതി പൊലിസിന്റെ മൂക്കിന് തുമ്പിലുണ്ടായിട്ടും പിടികൂടാത്ത പൊലിസിന്റെ കഴിവില്ലായ്മയ്ക്ക് ഡി.ജി.പി ഉത്തരവാദിയായാണെന്നാണ് പൊതുജന ആക്ഷേപം. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി 10.30 ഓടുകൂടിയാണ് കൊടങ്ങാവിള ജങ്ഷനില്‍ ഡിവൈ.എസ്.പി ഹരികുമാര്‍ മര്‍ദിച്ചവശനാക്കി സനല്‍കുമാറിനെ കാറിനടിയില്‍ തള്ളി കൊലപ്പെടുത്തിയത്.
പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഇതുവരെയും ഒരു രൂപ പോലും ഇയാള്‍ പിന്‍വലിച്ചിട്ടില്ല. ബാഹ്യശക്തികളുടെ സഹായത്തോടെ സാമ്പത്തിക കാര്യങ്ങള്‍ നേടുന്നതിനാല്‍ ഇതിന്റെ ആവശ്യമില്ല എന്നതാണ് കാരണം. ഇതിനിടെ ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചതായും കേള്‍ക്കുന്നു. ഏതായാലും ഹരികുമാറിനെ സംരക്ഷിക്കുന്ന മാഫിയാകളുടെയും പൊലീസ് ഉന്നതരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പങ്കിനെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരുടെ ശക്തമായ നിരീക്ഷണത്തിലാണ്. ഇവരുടെ ഫോണ്‍ നമ്പരുകളും രഹസ്യ വിഭാഗം നിരീക്ഷിച്ചു വരുന്നു.
സനല്‍കുമാറിന്റെ ഭാര്യ ഉപവസിക്കും
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി ഹരുകുമാര്‍ കൊലചെയ്ത സനല്‍കുമാറിന്റെ ഭാര്യ ഇന്ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ സനല്‍കുമാര്‍ കൊല ചെയ്യപ്പെട്ട കൊടങ്ങാവിള ജങ്ഷനില്‍ ഉപവസിക്കും. ഒപ്പം പ്രാര്‍ഥനാ ചടങ്ങുകളും സംഘടിപ്പിക്കും. കുടുബാംഗങ്ങളും ജനകീയ സമിതിയും ഉപവാസത്തില്‍ പങ്ക് ചേരും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപവാസം ആരംഭിച്ചു
നെയ്യാറ്റിന്‍കര: സനല്‍കുമാര്‍ കൊല നടന്ന് ഒരാഴ്ച പിന്നിടമ്പോഴും പ്രതി ഹരികുമാറിനെ പിടികൂടാന്‍ കഴിയാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് അനിശ്ചിതകാല ഉപവാസം ആരംഭിച്ചു.
എം.എല്‍.എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
നെയ്യാറ്റിന്‍കര: സനല്‍കുമാര്‍ കൊലപാതകത്തില്‍ പ്രതി ഹരികുമാറിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.ആന്‍സലന്‍ എം.എല്‍.എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."