നട്ടുച്ചക്ക് തോക്കുമായി ഹോട്ടലില്‍ മോഷണത്തിനെത്തിയ 'മണ്ടന്‍' അക്രമിയെ, തോക്ക് തട്ടിയെടുത്ത് തുരത്തി വനിതാ സ്റ്റാഫ്; വൈറലായ വീഡിയോ കണ്ടത് ഒരുലക്ഷത്തിലേറെ പേര്‍
ഫ്രാങ്ക്ഫര്‍ട്ട്: നട്ടുച്ചക്ക് ഹോട്ടലില്‍ മോഷണത്തിനെത്തിയ അക്രമിയെ സമര്‍ഥമായി തുരത്തുന്ന ജീവനക്കാരിയുടെ വീഡിയോ വൈറലാകുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ രാജ്യമായ കെന്റക്കിയിലാണ് സംഭവം.
കഴിഞ്ഞ ഏഴിനാണ് കെന്റക്കിയിലെ പദുക്കയിലെ ഒരു ഹോട്ടലില്‍ മോഷണ ശ്രമം നടന്നത്. മുഖം മറച്ച് കൈയില്‍ തോക്കുമായി വന്ന കോറി ഫിലിപ്പെന്നയാണ് റിസപ്ഷനിലെത്തി പണം ആവശ്യപ്പെടുകയായിരുന്നു. റിസപ്ഷന്‍ കൗണ്ടറിനുള്ളിലേക്ക് ഇയാള്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ജീവനക്കാരി ഇതിനെ പ്രതിരോധിക്കുകയും ഇയാളെ തള്ളി താഴെയിടുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/paducahpolice/videos/536438840452902/?t=119
വീണ്ടും തോക്കു ചൂണ്ടി പണം ആവശ്യപ്പെട്ടപ്പോഴാണ് ഇവര്‍ ഷെല്‍ഫ് തുറന്ന പണം കൗണ്ടറിലെ ടേബിളിലേക്ക് എറിഞ്ഞുകൊടുക്കുന്നത്. വിതറിയ നിലയിലായ പണം എടുക്കുന്നതിനിടെ ഫിലിപ്പ് തോക്ക് കൗണ്ടറില്‍ വച്ച് താഴെ വീണ പണവും എടുക്കുന്നു. ഇതിനിടെ സമര്‍ഥമായി തോക്ക് കൈക്കലാക്കുന്ന ജീവനക്കാരി ഫിലിപ്പിന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു.
പണവുമായി വാതില്‍ തുറന്ന് ഓടിരക്ഷപ്പെട്ട ഫിലിപ്പ് വീണ്ടും തോക്കിനായി തിരകെയെത്തിയപ്പോഴാണ് എല്ലാവരും ഊറിച്ചിരിക്കുന്ന സംഭവമുണ്ടായത്. തോക്ക് ലോഡ് ചെയ്ത് ജീവനക്കാരി ഒന്നും നോക്കാതെ നിറയൊഴിക്കുകയായിരുന്നു.ഒരു തരത്തിലാണ് ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടത്. പിന്നീട് പൊലിസ് ഇയാളെ പിടികൂടാനായി സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് ആളുകള്‍ മണ്ടന്‍ കള്ളന്റെ വിക്രിയകള്‍ കണ്ട് രസിച്ചത്.
ഒരു ദിവസത്തിന് ശേഷം പൊലിസിന്റെ വാഹനപരിശോധനക്കിടെ ഫിലിപ്പ് പിടിയിലാവുകയും ചെയ്തു. ഇയാളുടെ കാറില്‍ നിരവധി മോഷണ വസ്തുക്കളും ഉണ്ടായിരുന്നു. എന്തായാലും ഹോട്ടല്‍ ജീവനക്കാരിയുടെ ധൈര്യത്തെ പുകഴ്ത്തിയും പ്രകീര്‍ത്തിച്ചും നിരവധി സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."