സമഗ്ര കായിക വികസനം ജില്ലാ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യും
കൊല്ലം: ജില്ലയില്‍ സമഗ്രമായ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച സമഗ്ര കായിക വികസന പദ്ധതിയുടെ ഭാഗമായി സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യും.
യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ജില്ലയിലെ 300 ക്ലബുകള്‍ക്കാണ് വിതരണം ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 8000 ഓളം രൂപ വില വരുന്ന സ്‌പോര്‍ട്് ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് വിതരണം ചെയ്യുക. എല്ലാ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും കായിക വിനോദങ്ങള്‍ക്ക് ആവശ്യമായ തരത്തില്‍ കളി സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ആലോചനകളും നടന്നു വരികയാണ്.
ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സഹകരിച്ചായിരിക്കും സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുക. നിലവിലുള്ള സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നതിലും ജില്ലാ പഞ്ചായത്ത് സഹയവും നല്‍കും. ഗ്രാമീണ മേഖലയിലെ യുവാക്കളെ കായികമേഖലകളിലേക്കും സാംസ്‌കാരിക മേഖലകളിലേക്കും നയിക്കുന്നതിനായുള്ള പദ്ധതികള്‍ നടന്നു വരികയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇന്ന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി ഇ.പി. ജയരാജന്‍ സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയാകും. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, അഡ്വ. കെ. സോമപ്രസാദ് വിശിഷ്ടാതിഥികളാകും. വാര്‍ത്താ സ്‌മ്മേളനത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍, സെക്രട്ടറി കെ. പ്രസാദ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ജയപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."