സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ എത്തിയ പ്രിന്‍സിപ്പലിനും അധ്യാപകനും മര്‍നം
കായംകുളം: വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെട്ട പ്രിന്‍സിപ്പലിനും അധ്യാപകനും മര്‍ദനമേറ്റു. പ്രിന്‍സിപ്പല്‍ ഷീല എബ്രഹാം (54), അധ്യാപകന്‍ ഷാജഹാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇന്നലെ ഉച്ചയോടെയാണ് പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗിങ്ങിനെചൊല്ലി ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.സംഘര്‍ഷം പുറത്തേയ്ക്ക് വ്യാപിച്ചതോടെ സഹികെട്ട നാട്ടുകാര്‍ അക്രമികളെ കൈകാര്യം ചെയ്യാനെത്തിയതോടെ വീണ്ടും സ്‌കൂളിലേയ്ക്ക് പിന്‍വലിഞ്ഞു. സംഘര്‍ഷം വ്യാപിയ്ക്കുന്നതു കണ്ട് വിദ്യാര്‍ത്ഥികളെ നിയന്ത്രിയ്ക്കുവാനെത്തിയ പ്രിന്‍സിപ്പലിനെയും അദ്ധ്യാപകരെയും ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിയ്ക്കുകയായിരുന്നു.
പ്രിന്‍സിപ്പല്‍ മര്‍ദ്ധനമേറ്റ് നിലത്തുവീണു. മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിയെക്കുറിച്ച് പ്രിന്‍സിപ്പല്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഏറെ നാളായി റാഗിങ്ങിനെ ചൊല്ലിയും മറ്റ് കാരണങ്ങളാലും പ്ലസ് വണ്‍,പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നു വരുകയാണ്. രണ്ടാഴ്ച മുന്‍പ് ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തിരുന്നു. സംഘര്‍ഷം പലപ്പോഴും പുറത്തേയ്ക്ക് വ്യാപിച്ച് നാട്ടുകാര്‍ക്ക് ശല്ല്യമാകുന്നതുകാരണമാണ് ഇത്തവണ നാട്ടുകാര്‍ സംഘടിച്ചത്. മര്‍ദ്ദനത്തില്‍ പരുക്കുപറ്റിയ പ്രിന്‍സിപ്പലിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിന്‍സിപ്പല്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നും നാളെയും ഹയര്‍ സെക്കന്ററി വിഭാഗത്തിന് അവധി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."