കട്ടച്ചിറ പള്ളിയിലെ തര്‍ക്കം ഇന്നലെയും പരിഹരിച്ചില്ല
കായംകുളം: കട്ടച്ചിറ പള്ളിയില്‍ മൃതദേഹം സംസ്‌കാരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കലക്ടര്‍ ഇന്നലെ നടത്തിയ സമവായ ചര്‍ച്ചയിലും തീരുമാനമായില്ല . ഇന്ന് അഞ്ച് മണിക്ക് മുമ്പായി മൃതദേഹം അടക്കം ചെയ്യണമെന്ന് കലക്ടറുടെ അന്ത്യശാസനവും പാളി. 10 ദിവസമായിട്ടും അടക്കം ചെയ്യാത്തതിനെ തുടര്‍ന്നാണ് കലക്ടര്‍ അന്ത്യശാസനം നല്‍കിയത്.
കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ (95) സംസ്‌കാര ചടങ്ങാണ് തര്‍ക്കം കാരണം നീളുന്നത് . കഴിഞ്ഞ വ്യാഴാഴ്ച സംസ്‌കാര ചടങ്ങിന് തീരുമാനിച്ചുവെങ്കിലും ജില്ല ഭരണകൂടത്തിന്റെ കര്‍ശന നിലപാട് കാരണം നടത്താനായില്ല. തുടര്‍ന്ന് വെള്ളിയാഴ്ചയും ഞാറാഴ്ചയും കലക്ടര്‍ ഇവരെ ചര്‍ച്ചക്കായി വിളിച്ചിരുന്നു. എന്നാല്‍ നേരത്തെ തീരുമാനിച്ച നിലപാടില്‍ ജില്ല ഭരണകൂടം ഉറച്ചുനിന്നതോടെ യാക്കോബായ പക്ഷം നിരാശരായി മടങ്ങി .
ഇതിനിടെ മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ സുപ്രീകോടതി വിധി മാനിച്ചും യാക്കോബായക്കാരുടെ വിശ്വാസങ്ങള്‍ നിലനിര്‍ത്തിയും സംസ്‌കാര ചടങ്ങ് വേഗത്തില്‍ നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. എങ്കിലും നടപടിയായില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ കറ്റാനം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടന്നത്. ഇതും പൊളിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."