വറുത്ത മീനിനടിയിലും കഞ്ചാവ്: മധ്യവയസ്ക്കന് പിടിയില്‍
പാലാ : വീടിന്റെ അടുക്കളയില്‍ വറുത്ത മീനിനടിയിലും ചോറിനടിയിലും പ്രത്യേകം പാത്രത്തില്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പ്പന നടത്തിവന്നയാളെ പാലാ പൊലിസ് പിടികൂടി. വെള്ളിയേപ്പള്ളി കോതച്ചേരില്‍ സൈമ (സാമി സൈമണ്‍-47) ണാണ് അറസ്റ്റിലായത്.
അടുക്കളയില്‍ നിന്നും ഒന്നരകിലോ കഞ്ചാവും പൊലിസ് കണ്ടെടുത്തു.
പാലാ ഡിവൈ.എസ്.പി വി.ജി വിനോദ്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സി.ഐ ടോമി സെബാസ്റ്റ്യന്‍, എസ്.ഐ അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ നാളുകളായി സൈമണെ നിരീക്ഷിച്ചു വരികയായിരുന്നു. സ്ക്വാഡ് അംഗങ്ങളായ സുനില്‍ കുമാറും തോമസും കഞ്ചാവ് വാങ്ങാനെന്ന വ്യാജേന സൈമണെ സമീപിക്കുകയായിരുന്നു.
സംശയം തോന്നിയ സൈമണ്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിറകെ പാഞ്ഞ പൊലിസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇടുക്കിയില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ച് ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചെറു പൊതികളിലാക്കി വില്‍ക്കുകയായിരുന്നു പതിവ്. ഇതിനു മുമ്പ് സമാനമായ ഏഴു കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട്.
ഇതേ തുടര്‍ന്ന് നാട്ടില്‍ 'സാമി സൈമണ്‍' എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. പാലാ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."