HOME
DETAILS

പെട്രോള്‍ പമ്പുടമയെ കൊലപ്പെടുത്തിയ മൂന്ന് പ്രതികള്‍ അറസ്റ്റില്‍ കാറില്‍ ബൈക്ക് ഇടിപ്പിച്ച് പ്രതികളുടെ അപകട 'നാടകം'

  
backup
October 16 2019 | 19:10 PM

%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%9f%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2

 


ലക്ഷ്യമിട്ടത് പമ്പിലെ കളക്ഷന്‍ തുക
കയ്പമംഗലം(തൃശൂര്‍): പനമ്പിക്കുന്നിലെ പെട്രോള്‍ പമ്പ് ഉടമ കയ്പമംഗലം സ്വദേശി കോഴിപ്പറമ്പില്‍ മനോഹരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റിലായി. കയ്പമംഗലം ചളിങ്ങാട് കല്ലിപ്പറമ്പില്‍ അനസ് (20), വഴിയമ്പലം കുറ്റിക്കാടന്‍ സ്റ്റിയോ ജോസ് (20), കയ്പമംഗലം കുന്നത്ത് വീട്ടില്‍ അന്‍സാര്‍ അബൂബക്കര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.50 ഓടെ കയ്പമംഗലത്തുള്ള തന്റെ പെട്രോള്‍ പമ്പില്‍ നിന്ന് വീട്ടിലേക്ക് കാറില്‍ പോകും വഴിയാണ് ബൈക്കിലെത്തിയ അക്രമിസംഘം മനോഹരനെ തട്ടിക്കൊണ്ടുപോയത്.
ഹൈവേയില്‍ നിന്ന് പനമ്പിക്കുന്നിലെത്തി പടിഞ്ഞാറ് റോഡിലേക്ക് തിരിയുമ്പോള്‍ അക്രമിസംഘം നേരത്തെ പദ്ധതിയിട്ട പ്രകാരം മനോഹരന്റെ കാറിന് പുറകില്‍ ബൈക്ക് ഇടിപ്പിച്ചു. ഉടന്‍ തന്നെ ഒന്നാം പ്രതി അനസ് ബൈക്കില്‍ നിന്ന് വീണ് അപകടം പറ്റിയ പോലെ അഭിനയിച്ചു. കാറില്‍ നിന്നിറങ്ങിയ മനോഹരന്‍ 'എന്തു പറ്റി മക്കളേ' എന്നു ചോദിച്ച് ഇവരുടെ അടുത്തെത്തി. ഈ സമയം ചാടി എഴുന്നേറ്റ അനസും സമീപത്ത് നിന്നിരുന്ന സ്റ്റിയോയും അന്‍സാറും കൂടി മനോഹരന്റെ വായ പൊത്തിപ്പിടിച്ചു കൈകള്‍ പുറകിലേക്ക് ടേപ്പ് ചുറ്റി ബന്ധിച്ച് കാറിന്റെ ബാക്ക് സീറ്റിലേക്ക് തള്ളിയിട്ടു. കാറില്‍ വച്ച് അനസ് തന്റെ കൈയിലുള്ള കളിത്തോക്ക് ചൂണ്ടി മനോഹരനെ ഭയപ്പെടുത്തുകയും ചെയ്തു.
ഇതോടെ മനോഹരന്‍ ഭയന്ന് നിശ്ശബ്ദനായി. എന്നാല്‍, അക്രമി സംഘം കരുതിയ പോലെ മനോഹരന്‍ പമ്പില്‍ നിന്ന് പണം എടുത്തിരുന്നില്ല. പോക്കറ്റില്‍ കുറച്ചു രൂപ മാത്രമാണ് ഉണ്ടായിരുന്നത്. കാറില്‍ കാശുണ്ടാകുമെന്ന് കരുതി അരിച്ചു പെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല. ക്ഷുഭിതരായ അക്രമി സംഘം പദ്ധതി പാളിയതിലും രഹസ്യം പുറത്ത് പറയുമോ എന്ന ഭയത്തിലും മനോഹരനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. പനമ്പിക്കുന്നില്‍ നിന്ന് പടിഞ്ഞാറെ ബീച്ച് റോഡുവഴി പുതിയകാവിലെത്തിയ സംഘം ദേശീയപാതയില്‍ കയറുകയും പറവൂര്‍, കളമശ്ശേരി, ചാലക്കുടി, ചാവക്കാട് മേഖലയില്‍ കറങ്ങിയ ശേഷം ഗുരുവായൂരിനടുത്ത് ഒരു പഴയ കെട്ടിടത്തിന് സമീപം മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.
മനോഹരനെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഗുരുവായൂര്‍ പൊലിസ് മമ്മിയൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ ചടുലമായ നീക്കങ്ങളിലൂടെ മൂന്നു പ്രതികളും വലയിലാവുകയായിരുന്നു. മമ്മിയൂരില്‍ നിന്ന് കാറുമായി കടന്ന പ്രതികള്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ട് വാഹനങ്ങള്‍ പൊളിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിന് വില്‍ക്കുവാന്‍ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടു. ബംഗളൂരുവിലേക്ക് കടക്കാനായി തിരിച്ച് കുന്നംകുളത്തേക്ക് മറ്റൊരു വാഹനത്തില്‍ വരുന്നതിനിടെ പെരുമ്പിലാവില്‍ വച്ച് പൊലിസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. അങ്ങാടിപ്പുറത്ത് നിന്ന് മനോഹരന്റെ കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് പറഞ്ഞു.

ചേരമാന്‍ ജുമാമസ്ജിദ് പുനര്‍ നിര്‍മാണം കാലഘട്ടത്തിന്റെ അനിവാര്യത: സമസ്ത

കൊടുങ്ങല്ലൂര്‍: ചേരമാന്‍ ജുമാ മസ്ജിദിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പുനര്‍ നിര്‍മാണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഓണംപിള്ളി മുഹമ്മദ് ഫൈസി വ്യക്തമാക്കി. പള്ളിയുടെ പുനര്‍ നിര്‍മാണം 2011ല്‍ കൂടിയ മഹല്ല് പൊതുയോഗം എടുത്തിട്ടുള്ളതാണെന്നും നീണ്ട എട്ട് വര്‍ഷത്തെ ശ്രമഫലമായാണ് അന്തിമാനുമതി ലഭിച്ചിട്ടുള്ളതെന്നും തങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞതായി ഓണംപിള്ളി പറഞ്ഞു. സമസ്തയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അനുമതിയോടെയാണ് മഹല്ല് കമ്മിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കിയിട്ടുള്ളതെന്ന് മഹല്ല് ഭരണ കര്‍ത്താക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ബോധ്യപ്പെട്ടതായും ഓണംപിള്ളി വ്യക്തമാക്കി.
പഴയ പള്ളി നിലനിര്‍ത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെന്നും നമസ്‌കാര സൗകര്യം വര്‍ധിപ്പിക്കുന്നതിനാണ് പഴയ പള്ളിക്ക് മുന്‍വശത്ത് വിശാലമായ പള്ളി നിര്‍മിക്കുന്നതെന്നും കമ്മിറ്റിയില്‍ നിന്ന് മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ രാജ്യത്തിനും സമുദായത്തിനും അഭിമാനിക്കാവുന്ന പൈതൃകമായ പള്ളി തിരിച്ച് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പള്ളിയുടെ പൗരാണികമായ മിമ്പറിനും മിഅ്‌റാബിനും മഖ്ബറക്കും യാതൊരു മാറ്റങ്ങളും വരുത്താതെ നിലനിര്‍ത്തുമെന്നും കമ്മിറ്റി വ്യക്തമാക്കിയതായി അദ്ദേഹം അറിയിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും മസജിദ് പുനര്‍ നിര്‍മാണത്തില്‍ സമസ്ത മഹല്ല് കമ്മിറ്റിക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, സമസ്ത ജില്ലാ മുശാവറ അംഗം അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി, സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സി.എ മുഹമ്മദ് റഷീദ് എന്നിവരും ഓണംപിള്ളി മുഹമ്മദ് ഫൈസിക്കൊപ്പം ചേരമാന്‍ മസ്ജിദിലെത്തി മഹല്ല് സെക്രട്ടറി എസ്.എ അബദുല്‍ ഖയ്യൂം, അഡ്മിനിസ്‌ട്രേറ്റര്‍ ഇ.ബി ഫൈസല്‍ എന്നിവരുമായി ചര്‍ച്ച നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago