മത്സ്യവിപണനകേന്ദ്രത്തിലെ കീടനാശിനിപ്രയോഗം: വണ്ണപ്പുറത്ത് ഏഴ് കടകള്‍ കൂടി അടപ്പിച്ചു
വണ്ണപ്പുറം: വണ്ണപ്പുറത്തെ മത്സ്യവിപണനകേന്ദ്രത്തിലെ കീടനാശിനി പ്രയോഗം വിവാദമായ പശ്ചാത്തലത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്ന ഏഴു മത്സ്യസ്റ്റാളുകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചു. പഞ്ചായത്തിന്റെ അംഗീകാരമില്ലാതെയാണ് കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചതുള്‍പ്പെടെയുള്ള മത്സ്യവിപണനശാലകള്‍ വണ്ണപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്നത്.
ഇന്നലെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വണ്ണപ്പുറത്ത് കടകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആരും തുറന്നില്ല. മത്സ്യവിപണനശാലകള്‍ക്ക് പഞ്ചായത്ത് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഫലത്തില്‍ വണ്ണപ്പുറം മത്സ്യവില്‍പനശാല രഹിത പഞ്ചായത്തായി മാറി.
തലച്ചുമടായും വാഹനങ്ങളിലും എത്തിക്കുന്ന മത്സ്യമാണ് നാട്ടുകാര്‍ക്ക് ഇനി ആശ്രയം.
കഴിഞ്ഞ ദിവസം കീടനാശിനിപ്രയോഗം നടത്തിയതായി ആക്ഷേപം ഉയര്‍ന്ന മത്സ്യവിപണനശാലയുടെ ഉടമ കുറ്റം നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. മത്സ്യത്തില്‍ ഈച്ച വന്നിരിക്കാതെ പുല്‍ത്തൈലമാണ് സ്‌പ്രേ ചെയ്തതെന്നാണ് വാദം.
മത്സ്യത്തിലെ കീടനാശിനിപ്രയോഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ സ്ഥാപനത്തിന്റെ പേരും ഉടമ മാറ്റിയിരുന്നു.
സ്ഥലത്ത് പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുന്‍പേ അവിടെനിന്നും മത്സ്യങ്ങളെല്ലാം എടുത്തു മാറ്റിയിരുന്നു.
ഇക്കാരണത്താല്‍ ഉദ്യോഗസ്ഥര്‍ക്ക് സാംപിള്‍ ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും കീടനാശിനി പായ്ക്കറ്റ് അവിടെ നിന്നും കണ്ടെടുത്തു. മത്സ്യവിപണനശാലയില്‍ കീടനാശിനി പായ്ക്കറ്റിന്റെ ആവശ്യമില്ല.
ഇത് കടയുടമയ്‌ക്കെതിരെ ഒരു തെളിവായി ശേഖരിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ മത്സ്യവിപണനശാലകളിലും ഫ്രൂട്ട്‌സ് കടകളിലും മിന്നല്‍ പരിശോധന നടത്താനും ഭക്ഷ്യസുരക്ഷാവകുപ്പിന് പദ്ധതിയുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാവുന്ന പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാന്‍ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."