HOME
DETAILS
MAL
മുക്കുപണ്ടം പണയത്തട്ടിപ്പ്: രണ്ടാം പ്രതിയും റിമാന്‍ഡില്‍
backup
November 13 2018 | 05:11 AM
നാദാപുരം: മുക്കുപണ്ടം പണയംവച്ച് ബാങ്കില്‍നിന്നു പണം തട്ടിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മലപ്പുറം കോലാലമ്പിലെ മഛത്തില്‍ രാജനെ (45) ഇന്നലെ നാദാപുരം ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.
തട്ടിപ്പിനാധാരമായ മുക്കുപണ്ടം നിര്‍മിച്ചു നല്‍കിയത് ഇയാളാണ്. മുഖ്യപ്രതി തൊടുപുഴ ഉടമ്പനൂര് ഇഞ്ചപ്പള്ളി വീട്ടില്‍ വിനുവിനെ കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍നിന്നു പരിചയപ്പെട്ട യുവാവിനെ പുറത്തിറക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് വിനു തട്ടിപ്പ് നടത്തിയത്. യുവാവിന്റെ മാതാവിനെ കൊണ്ട് വിവിധ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെപ്പിച്ച് പണം നേടുകയും ഇവ കൈക്കലാക്കി മുങ്ങുകയുമായിരുന്നു. തട്ടിപ്പ് പിടിക്കപ്പെട്ടതോടെ യുവാവിന്റെ മാതാവ് നല്കിയ പരാതിയിലാണ് ഇരുവരെയും പൊലിസ് അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."