ഇരട്ട സെഞ്ചുറിയുമായി 17 കാരന്‍
മുംബൈ: ഇരട്ട സെഞ്ചുറിയുമായി റെക്കോര്‍ഡ് സ്ഥാപിച്ച് 17കാരന്‍. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ മുംബൈയ്ക്കുവേണ്ട@ി കളിക്കുന്ന യശസ്വി ജെയ്‌സ്വാള്‍ ആണ് പുതിയ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.
ലിസ്റ്റ് എ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് യശസ്വി സ്വന്തമാക്കിയത്. ജാര്‍ഖണ്ഡിനെതിരായ മത്സരത്തിലായിരുന്നു കൗമാരതാരത്തിന്റെ പ്രകടനം. യശസ്വി 154 പന്തില്‍ 203 റണ്‍സടിച്ചപ്പോള്‍ മുംബൈ 358 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഈ സീസണില്‍ ലിസ്റ്റ് എ യില്‍ അരങ്ങേറ്റം കുറിച്ച താരം വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം കൂടിയായി. കെ.വി കൗശല്‍, സഞ്ജു സാംസണ്‍ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്. ഇന്ത്യ അണ്ട@ര്‍ 19 ടീമിന്റെ ഇംഗ്ല@ണ്ട് പര്യടനത്തില്‍ നാല് അര്‍ധശതകം നേടിയിരുന്നു.
ജാര്‍ഖണ്ഡിനെതിരേയുള്ള മത്സരത്തില്‍ ആദിത്യ താരയ്‌ക്കൊപ്പം 200 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്. താരെ 78 റണ്‍സെടുത്ത് പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."