സാന്‍ഡ്ബാങ്ക്സിലെ സിഗ്നല്‍ ലൈറ്റ് വീണ്ടും തെളിയുന്നു
വടകര: മത്സ്യബന്ധന തൊഴിലാളികള്‍ക്കു ദിശയറിയാന്‍ സാന്‍ഡ്ബാങ്ക്സില്‍ നഗരസഭ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് നന്നാക്കുന്നതിനും മറ്റും നഗരസഭ അഞ്ചു ലക്ഷം രൂപ വകയിരുത്തി. 16 മീറ്റര്‍ ഉയരമുള്ള ഒപ്റ്റേഗണല് തൂണില്‍ ആറു ഹാലൊജന്‍ വിളക്കുകളാണ് നിലവിലുള്ളത്. ഒരു വര്‍ഷക്കാലമായി കേടായ വിളക്കു നന്നാക്കുന്നതിന് വാര്‍ഡ് കൗണ്‍സിലര്‍ പി. സഫിയയുടെ നിരന്തരമായ ഇടപടല്‍ മൂലം മുനിസിപ്പല്‍ എന്‍ജിനീയറിങ് വിഭാഗം 1.75ലക്ഷം രൂപയുടെ റിപ്പയറിങ്ങാണ് ഇപ്പോള്‍ നടത്തുന്നത്. നേരത്തെ സ്ഥാപിച്ച രണ്ടായിരം വാട്സിലുള്ള സിഗ്നല്‍ ലൈറ്റ് സ്വിസ്റ്റര്‍ലാന്റ് നിര്മ്മിതമായിരുന്നു. വര്‍ഷകാലത്തും മറ്റും മങ്ങിയ കാലാവസ്ഥയിലും മുപ്പത് ഫാദം അകലെ വരെ വെളിച്ചം കണ്ടിരുന്ന സിഗ്നല്‍ ലൈറ്റ് നന്നാക്കുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി. സഫിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."