വെയ്റ്റ് ലിഫ്റ്റിങ്: പീറ്റര്‍ ജോസഫ് ലോക ചാംപ്യന്‍
കൊച്ചി: വെയ്റ്റ് ലിഫ്റ്റിങ്ങില്‍ പീറ്റര്‍ ജോസഫ് ഞാളിയന് ലോക ചാംപ്യനായി. അമേരിക്കയിലെ സാന്റിയാഗോയില്‍ നടന്ന വേള്‍ഡ് കപ്പ് വെയ്റ്റ് ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ അന്‍പത്തിയഞ്ച് വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ്പീറ്റര് ജോസഫ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്.
വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ലോകചാംപ്യനാകുന്ന ആദ്യ മലയാളികൂടിയാണ് അന്‍പത്തിയെട്ടുകാരനായ അങ്കമാലി കൊറ്റമം സ്വദേശി പീറ്റര്‍ ജോസഫ്. മലേഷ്യയില്‍ കഴിഞ്ഞവര്‍ഷം 64 രാജ്യങ്ങള്‍ പങ്കെടുത്ത ഏഷ്യ പസഫിക് മത്സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം ആസ്ത്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് മത്സരത്തില്‍ അവസാന നിമിഷം പരുക്ക് കാരണം ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിന്റെ സങ്കടം നികത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പീറ്റര്‍.
22-ാം വയസില്‍ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സ്വര്‍ണ മെഡലോടെ ദേശീയ ചാംപ്യന്‍ പട്ടം കരസ്ഥമാക്കി ഇന്ത്യന്‍ റെയില്‍വേയില്‍ ചേര്‍ന്ന പീറ്റര്‍ ജോസഫ് മറ്റൊരു മത്സര ഇനമായ ബോഡി ബില്‍ഡിംഗിലേയ്ക്ക് തിരിയുകയായിരുന്നു. ബോഡി ബില്‍ഡിംഗ് ചാംപ്യന്‍ഷിപ്പുകളില്‍ രണ്ടു പ്രാവശ്യം ലോക മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി തവണ മിസ്റ്റര്‍ കേരള, മിസ്റ്റര്‍ റെയില്‍വേ, മിസ്റ്റര്‍ ഇന്ത്യ പട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള പീറ്റര്‍ ജോസഫ് തന്റെ അന്‍പതാം വയസില്‍ ജയ്പൂരില്‍ നടന്ന മത്സരത്തിലാണ് യുവാക്കളോട് ഏറ്റുമുട്ടി ആദ്യമായി മിസ്റ്റര്‍ ഇന്ത്യ പട്ടം കൈക്കലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."