മാനവികതയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പരാജയപ്പെടുന്നിടത്ത് നാമജപയാത്രകള്‍ തുടരും: സണ്ണി കപിക്കാട്
കോഴിക്കോട്: നവോത്ഥാനത്തിന്റെ ആഘോഷവേളയിലും ചരിത്രത്തിന് മറ പിടിക്കുന്ന അവസ്ഥയിലാണ് നാമുള്ളതെന്ന് സാമൂഹ്യനിരീക്ഷകന്‍ സണ്ണി കപിക്കാട് പറഞ്ഞു. ക്ഷേത്ര പ്രവേശന വിളംബരം 82ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ 'നവോത്ഥാനവും പാര്‍ശ്വല്‍കൃത സമൂഹവും' എന്ന വിഷയത്തില്‍ പ്രഭാഷണം നത്തുകയായിരുന്നു അദ്ദേഹം. ശൂദ്രജാതികളാണ് ബ്രാഹ്മണാധികാരത്തെ ചോദ്യം ചെയ്തിരുന്നതെങ്കിലും ശൂദ്രജാതികള്‍ തന്നെയാണ് ബ്രാഹ്മണാധികാരത്തിന് പ്രാധാന്യം കൊടുത്തത് എന്നതും ചരിത്രത്തിലെ വൈരുദ്ധ്യമാണ്. മാനവികതയെ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതില്‍ പരാജയതപ്പെട്ടതാണ് നാമജപയാത്ര പോലുള്ളവ സമൂഹത്തില്‍ ഉയര്‍ന്നു വരുന്നതിന് പിന്നില്‍. വിമോചന സമരം കമ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിടുന്നതിന് മാത്രമല്ലായിരുന്നു. തങ്ങളെ തമ്പ്രാനെന്ന് വിളിപ്പിക്കുന്ന ജാതിവ്യവസ്ഥയെ തിരിച്ചുകൊണ്ടു വരികയെന്നതും വിമോചന സമരത്തിന്റെ ലക്ഷ്യമായിരുന്നു. പൂണൂല്‍ എന്ന അധികാര ചിഹ്നം കാണിക്കുന്നതിന് വേണ്ടിയാണ് ആധുനിക കാലത്തും ഷര്‍ട്ടിടാതെ ഒരുവിഭാഗം നടക്കുന്നത്. ശബരിമല വിഷയത്തില്‍ ഭരണഘടനയെ വ്യാഖ്യാനിച്ച് പറഞ്ഞ വിധി എന്തിന്റെ പേരിലായാലും ലംഘിക്കുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."