ആറാം തമ്പുരാന്‍
ലണ്ടന്‍: യൂറോപ്യന്‍ ടോപ് സ്‌കോറര്‍ക്കുള്ള ആറാം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ബാഴ്‌സലോണക്കായി അരങ്ങേറ്റം കുറിച്ച് 15 വര്‍ഷം തികയുന്ന ദിവസമായിരുന്നു മെസ്സി ബഹുമതി ഏറ്റുവാങ്ങിയത്.
2018-19 സീസണില്‍ 36 ഗോളുകള്‍ സ്വന്തമാക്കിയായിരുന്നു മെസ്സി ഗോള്‍ഡന്‍ ബൂട്ട് ഷെല്‍ഫിലെത്തിച്ചത്. ഇതോടെ തുടര്‍ച്ചയായി മൂന്നാം വര്‍ഷം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്ന താരമെന്ന നേട്ടം മെസ്സി സ്വന്തം പേരില്‍ കുറിച്ചു. 2017-18 സീസണില്‍ 34 ഗോളുകള്‍ സ്വന്തമാക്കിയായിരുന്നു മെസ്സി ഗോള്‍ഡല്‍ ബൂട്ട് നേടിയത്. 2016-17 സീസണില്‍ 37 ഗോളായിരുന്നു മെസ്സിയുടെ സമ്പാദ്യം.
2012-13 സീസണില്‍ 46 ഗോളുകള്‍ സ്വന്തമാക്കിയായിരുന്നു മെസ്സി ഗോള്‍ഡല്‍ ബൂട്ടിന് അവകാശിയായത്. തൊട്ടുമുന്‍പുള്ള സീസണിലും മെസ്സി തന്നെയായിരുന്നു ഗോള്‍ഡന്‍ ബൂട്ട് ജേതാവ്. 2011-12 സീസണില്‍ 50 ഗോളായിരുന്നു മെസ്സി നേടിയത്. മെസ്സി കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് ഈ സീസണിലായിരുന്നു. 2009-10 സീസണില്‍ മെസ്സി 34 ഗോളാണ് സ്വന്തമാക്കിയത്. കരിയറിലെ ആദ്യ ഗോള്‍ഡന്‍ ബൂട്ട് ഈ സമയത്തായിരുന്നു മെസ്സി സ്വന്തമാക്കിയത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡും മെസ്സി സ്വന്തം പേരില്‍ കുറിച്ചു.
2004 ല്‍ ഒക്ടോബര്‍ 16നായിരുന്നു മെസ്സി ബാഴ്‌സലോണക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. മാഡ്രിഡില്‍ നടന്ന ചടങ്ങിലാണ് മെസ്സി ഗോള്‍ഡന്‍ ബൂട്ട് ഏറ്റുവാങ്ങിയത്. ബാഴ്‌സലോണയിലെ സഹ താരം ലൂയീസ് സുവാരസ്, ജോര്‍ദി അലാബ എന്നിവര്‍ മെസ്സിക്കൊപ്പം ചടങ്ങിനെത്തിയിരുന്നു. മെസ്സിയും ഭാര്യ അന്റോണല്ലയും മക്കളും ചേര്‍ന്നാണ് പുസ്‌കാരം സ്വീകരിച്ചത്. ഗോള്‍ഡന്‍ ബൂട്ട് നേടാനായതില്‍ സന്തോഷമുണ്ടെന്നും എപ്പോഴും കളിയിലാണ് ശ്രദ്ധയെന്നും മെസ്സി പറഞ്ഞു.
ആവുന്നിടത്തോളം സമയം കളത്തില്‍ തുടരണം. ഈ സമയത്തിനുള്ളില്‍ ആവുന്നതെല്ലാം സ്വന്തമാക്കണമെന്നും മെസ്സി പ്രതികരിച്ചു. ബാഴ്‌സലോണക്ക് വേണ്ടി 692 മത്സരങ്ങളില്‍ നിന്ന് മെസ്സി 604 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. 253 അസിസ്റ്റുകളും മെസ്സിയുടെ പേരിലുണ്ട്. 10 ലാലിഗ, 6 കോപ ഡെല്‍റേ, 4 ചാംപ്യന്‍സ് ലീഗ്, 3 യുവേഫാ സൂപ്പര്‍ കപ്പ്, 8 സ്പാനിഷ് സൂപ്പര്‍ കപ്പ്, 3 ക്ലബ് ലോകകപ്പ്, അഞ്ച് ബാലന്‍ ഡി ഓര്‍ എന്നിവയും മെസ്സി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."