കുണ്ടായിത്തടം ശ്മശാനത്തിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു
ഫറോക്ക്: തര്‍ക്കം നിലനില്‍ക്കുന്ന കുണ്ടായിത്തടം പൊതുശ്മശാനത്തിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ അധികൃതരെ ഒരു വിഭാഗം ആളുകള്‍ തടഞ്ഞു. ഇന്നലെ രാവിലെ പൊലിസിന്റെ അകമ്പടിയോടെയെത്തിയ ഫറോക്ക് നഗരസഭ ഉദ്യോഗസ്ഥരെയാണ് സ്ത്രീകളും കുട്ടികളമടക്കമുളളവര്‍ തടഞ്ഞത്. ശ്മശാനം പൊതുവല്ലെന്നും എസ്.സിക്കാര്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നും പറഞ്ഞാണ് പ്രതിഷേധം. വര്‍ഷങ്ങളായി ഈ ഭൂമിയുടെ അവകാശത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്. ഇതിനിടയില്‍ ഭൂമി ഉടമസ്ഥാവകാശം നഗരസഭയ്ക്കാണെന്നും കയ്യറ്റേങ്ങള്‍ ഒഴിപ്പിച്ചെടുക്കാനും കോടതി ഉത്തരവുണ്ടായിരുന്നു. ഇതു നടപ്പിലാക്കാനാണ് ഇന്നലെ അധികൃതരെത്തിയത്. എന്നാല്‍ ശ്മശാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. പൊലിസ് ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു. നഗരസഭ അധികൃതരുടെ പരാതിയില്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനു എട്ട് പേര്‍ക്കെതിരേ ഫറോക്ക് പൊലിസ് കേസെടുത്തു. നഗരസഭ റവന്യു ഇന്‍സ്‌പെക്ടര്‍ ബീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈതലവി മേനായിക്കോട്ട്, ജെ.എച്ച്.ഐ സി.സജീഷ്, ഓവര്‍സിയര്‍ വിജയ, പി. ഹരീഷ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."