പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന നീക്കങ്ങള്‍ പരാജയപ്പെടുത്തണം: മന്ത്രി ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: കേരളത്തിന്റെ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന നീക്കങ്ങള്‍ പരാജയപ്പെടുത്തണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ടൗണ്‍ ഹാളില്‍ ക്ഷേത്രപ്രവേശന വിളംബരം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇരുണ്ടകാലത്തേക്ക് കേരളത്തെ തള്ളിനീക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണു നടക്കുന്നത്. ഈ സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരണങ്ങളുടെയും വിവേചനത്തിന്റെയും പഴയകാലത്തേക്ക് നാടിനെ വലിച്ചിഴക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ സമൂഹത്തെ അണിനിരത്താനുളള അവസരമായി ഇത്തരം വേദികളെ മാറ്റണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ നിലനില്‍പ്പിനെയാണ് ഈ ശക്തികള്‍ വെല്ലുവിളിക്കുന്നത്. അവരെ ചെറുത്തുതോല്‍പ്പിച്ചേ സമൂഹത്തിനു മുന്നോട്ടുപോകാനാവൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി. എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, പി.ടി.എ റഹീം, ജില്ലാ കലക്ടടര്‍ യു.വി ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം. ശങ്കരന്‍ മാസ്റ്റര്‍, പി.വി നവീന്ദ്രന്‍, പി.ടി ആസാദ്, സി.പി ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."