മഴ കുറഞ്ഞു വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് ഭീഷണിയാകുന്നു
ഗ്രാമങ്ങളിലെത്തുന്ന മയിലുകള്‍ ആക്രമണത്തിന് ഇരയാകുന്നതും വേട്ടയാടപ്പെടുന്നതും നിത്യസംഭവമാണ്. വടക്കാഞ്ചേരി മേഖലയില്‍ തന്നെ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ അഞ്ചോളം മയിലുകളാണ് ചത്തത്. അകമലയില്‍ ട്രെയിന്‍ തട്ടി മൂന്ന് മയിലുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്
വടക്കാഞ്ചേരി: മഴ കുറഞ്ഞതോടെ കുടിവെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഇത് മൂലം കര്‍ഷകര്‍ അനുഭവിയ്ക്കുന്ന ദുരിതവും ചില്ലറയല്ല. വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത് ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയാവുകയാണ്. കൂട്ടത്തോടെ ഗ്രാമങ്ങളിലെത്തുന്ന മയിലുകള്‍ ആക്രമണത്തിന് ഇരയാകുന്നതും വേട്ടയാടപ്പെടുന്നതും നിത്യസംഭവമാണ്. വടക്കാഞ്ചേരി മേഖലയില്‍ തന്നെ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ അഞ്ചോളം മയിലുകളാണ് ചത്തത്. അകമലയില്‍ ട്രെയിന്‍ തട്ടി മൂന്ന് മയിലുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മങ്കര എച്ച്.എം.സിയില്‍ ഭീമന്‍ പെരുമ്പാമ്പ് മയിലിനെ പിടികൂടി. കരച്ചില്‍ കേട്ട് വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍.സോമനാരായണന്റെ നേതൃത്വത്തിലുള്ള ജനക്കൂട്ടം മയിലിനെ രക്ഷിയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ജനങ്ങളുടെ ബഹളം കേട്ട് മയിലിനെ വിട്ട് പാമ്പ് പൊന്തക്കാടില്‍ മറഞ്ഞെങ്കിലും മയില്‍ ചത്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ പെരുമ്പാമ്പിനെ വനപാലകര്‍ക്ക് കൈമാറി. മയിലിനേയും വനപാലകര്‍ ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."