ഇരുപത്തിയേഴാം രാവില്‍ 23ാം വര്‍ഷവും അരിവിതരണം ചെയ്ത് സിദ്ധാര്ഥന്
വെങ്കിടങ്ങ്: റംസാനിലെ ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടി 23ാം വര്‍ഷവും കൊപ്ര ഹൗസില്‍ സിദ്ധാര്ഥന് നിര്‍ധനര്‍ക്ക് 80 ചാക്ക് അരി ദാനം നല്കി. കഴിഞ്ഞ വര്‍ഷം വരെയും 100 ചാക്ക് അരിയാണ് നല്‍കിയിരുന്നത്. ഗള്‍ഫിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഇത്തവണ അരി വിഹിതം കുറച്ചത്. ഇന്നലെ രാവിലെ മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിനാളുകളാണ് അരി വാങ്ങാനെത്തിയത്. നമ്പര്‍ വണ്‍ കുറുക അരി 5 കിലോ വീതമാണ് നല്‍കിയത്. വലിയ ജനക്കൂട്ടമെത്തിയതോടെ പാവറട്ടി പൊലിസ് എത്തിയാണ് ഇവരെ നിയന്ത്രിച്ചത്. സിദ്ധാര്‍ഥനും കുടുംബവും ഗള്‍ഫിലായതിനാല്‍ സഹോദരന്റെ ഭാര്യ അനുപമയുടെയും മറ്റും നേതൃത്വത്തിലാണ് അരി വിതരണം ചെയ്തത്. നോമ്പെടുത്ത് എത്തുന്നവരെ വരിയാല്‍ നിറുത്താതെ വേഗത്തില്‍ അരി ലഭ്യമാക്കുന്നതിന് പ്രത്യേക കൗണ്ടറും സിദ്ധാര്‍ഥന്റെ നിര്‍ദ്ദേശ പ്രകാരം ഒരുക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരുന്നവര്‍ക്കെല്ലാം അരി നല്കാന് വലിയ സജ്ജീകരണങ്ങളാണ് സിദ്ധാര്ത്ഥന് ഒരുക്കിയിരുന്നത് ഒരാള്‍ പോലും അരി കിട്ടാതെ തിരിച്ച് പോകില്ലെന്നുറപ്പാക്കിയിരുന്നതായി നാട്ടുകാര്‍ പാഞ്ഞു. എന്നാല്‍ ഈ അരിദാനത്തിന്റെ മഹത്വം മനസിലാക്കാതെ മൂന്നും നാലും പ്രാവശ്യം അരി വാങ്ങി ദുരുപയോഗപ്പെടുത്തിയവരുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സാമ്പത്തികമായി ശേഷിയുള്ള കാലം വരെ ഇരുപത്തിയേഴാം രാവിലെ അരി വിതരണം തുടരാനാണ് സിദ്ധാര്‍ഥന്റെ തീരുമാനം. നിലവിലെ സാമൂഹിക സാഹചര്യത്തില്‍ സിദ്ധാര്‍ഥന്റെ മഹനീയ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണെന്ന് വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി എം ശങ്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."