ടിപ്പര്‍ ലോറികള്‍ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചു
എരുമപ്പെട്ടി: കടങ്ങോട് മല്ലന്‍കുഴി കരിങ്കല്‍ ക്വാറിയില്‍ നടത്തിയ റെയ്ഡിനിടയില്‍ റവന്യൂ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന് കളഞ്ഞ ടിപ്പര്‍ ലോറികള്‍ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എം.ഒ.എഫ്.ലഭിക്കാതെ പ്രവര്‍ത്തിച്ചിരുന്ന മല്ലന്‍കുഴി ക്വാറിയില്‍ തലപ്പിള്ളി തഹസില്‍ദാര്‍ പി.ഐ.ജോസഫിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മിന്നല്‍ പരിശോധന നടത്തിയിരുന്നു.
കല്ല് തകര്‍ക്കാന്‍ ഉപയോഗിച്ചിരുന്ന അഞ്ച് ഹിറ്റാച്ചിയും, രണ്ട@് ജാക്ക് ഹാമറും, പത്ത് ടിപ്പര്‍ ലോറികളും പരിശോധനയില്‍ പിടികൂടി. അതേ സമയം കസ്റ്റഡിലെടുത്ത ടിപ്പര്‍ ലോറികളില്‍ അഞ്ചെണ്ണം ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന്കളഞ്ഞു.
ഈ ലോറികള്‍ പിടികൂടുന്നതിനായി തഹസില്‍ദാര്‍ ആര്.ടി.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്നലെ പിടികൂടിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായ് ആര്.ഡി.ഒയ്ക്കും ജിയോളജി വകുപ്പിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടു@ണ്ട്.
പിടികൂടിയ വാഹനങ്ങള്‍ക്ക് മൊത്തം ആറ് ലക്ഷം രൂപ ഫൈന്‍ ഈടാക്കും. പിടികൂടിയ യന്ത്രങ്ങളും വാഹനങ്ങളും ഉടമസ്ഥര്‍ക്ക് കച്ചീട്ടില്‍ വിട്ട് നല്കിയിട്ടു@ണ്ട്. കേസ് തീര്‍പ്പാക്കുന്നതിന് മുമ്പ് ഇവ പ്രവര്‍ത്തിപ്പിച്ചാല്‍ നിയമനടപടിക്ക് വിധേയമാക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."