HOME
DETAILS

കരവിരുതുകളുടെ മേളക്ക് മേപ്പാടിയില്‍ തുടക്കം

  
backup
November 13 2018 | 05:11 AM

%e0%b4%95%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%87%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%87

മേപ്പാടി: കൗമാരക്കാരുടെ കഴിവ് മാറ്റുരക്കുന്ന റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ഇന്നലെ രാവിലെ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ. പ്രഭാകരന്‍ പതാക ഉയര്‍ത്തിയതോടെയാണ് ശാസ്ത്ര-സമാമൂഹിക ശാസ്ത്ര-ഗണിത ശാസ്ത്ര-ഐ.ടി മേളക്ക് തുടക്കമായത്. പ്രളയം കണക്കിലെടുത്ത് ആര്‍ഭാടം ഒട്ടുമില്ലതെയാണ് മേള നടത്തുന്നത്.
പ്രളയം കണക്കിലെടുത്ത് ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ പുര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെയും ഇന്നുമായി നടക്കുന്ന ശാസ്‌ത്രോത്സവത്തില്‍ രണ്ടായിരത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ രാവിലെ പത്തിന് തന്നെ വിവിധ മത്സരങ്ങള്‍ക്ക് തുടക്കമായി. പ്രവര്‍ത്തി പരിചയത്തില്‍ എഴുപത് ഇനങ്ങളിലും ഗണിതത്തില്‍ 28 ഇനങ്ങളിലും ഐ.ടിയില്‍ ഒരു ഇനത്തിലുമായാണ് ഇന്നലെ മത്സരങ്ങള്‍ നടന്നത്. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സൂസന്‍ റൊസാരിയൊ, പി.ടി.എ പ്രസിഡന്റ് പി.കെ മുഹമ്മദ് ബഷീര്‍, പ്രധാനധ്യാപകന്‍ ജോര്‍ജ് എം മാമന്‍ സംബന്ധിച്ചു. കുട്ട നിര്‍മാണം, ചോക്ക് നിര്‍മാണം, മുത്തുകള്‍ കൊണ്ടുള്ള ആഭരണ നിര്‍മാണം, ചിരട്ട ഉപയോഗിച്ചുള്ള കരകൗശല നിര്‍മാണം, വര്‍ണ കടലാസ് ഉപയോഗിച്ചുള്ള വിവിധ മോഡലുകള്‍, റക്‌സിന്‍ കാന്‍വാസുകള്‍ കൊണ്ടുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍, തഴയോല ഉല്‍പ്പന്നങ്ങള്‍ എന്നിവ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറെ കൗതുകമുളവാക്കുന്നവയായിരുന്നു.
ചെലവ് കുറഞ്ഞ പോഷകാഹാരം വിദ്യാര്‍ഥികള്‍ വിത്യസ്ത രീതിയിലാണ് പാചകം ചെയ്തത്. ഇതിന് പുറമെ പച്ചക്കറി-പഴവര്‍ഗ സംസ്‌ക്കരണവും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. കളിമണ്ണ് ഉപയോഗിച്ചുള്ള മോഡലുകളുടെ നിര്‍മാണം ഏറെ കൗതുകവും, കാഴ്ചക്കാര്‍ക്ക് വിസ്മയവും ഉളവാക്കി. ഒക്കത്ത് കുടുവുമായി നില്‍ക്കുന്ന സ്ത്രീയായിരുന്നു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ക്ലേമോഡല്‍ വിഷയം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കുട്ടയില്‍ മത്സ്യം വില്‍ക്കുന്ന സ്ത്രീ എന്നതുമായിരുന്നു വിഷയം. ഒരു ഉല്‍പ്പന്നങ്ങളും പാഴായി പോവില്ലെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ളവയുടെ നിര്‍മാണം.
പാവ നിര്‍മാണം, കുട നിര്‍മാണം, പനയോല ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം തന്നെ ഹയര്‍സെക്കന്‍ഡറി-ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറെ തന്മയത്തത്തോടെയാണ് നിര്‍മിച്ചത്. മരത്തില്‍ കൊത്തുപണിയും ലോഹ തകിട് ഉപയോഗിച്ചുള്ള പ്രവൃത്തികളും പ്ലാസ്റ്റര്‍ഓഫ് പാരീസ് കൊണ്ടുള്ള ഉല്‍പ്പന്നങ്ങളും ഭാവി തലമുറക്ക് പോലും ഏറെ തൊഴിലധിഷ്ഠമാണെന്ന് തെളിയിക്കുന്നതായിരുന്നു. നെറ്റ് നിര്‍മാണം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വൈദ്യുതി വയറിങ്, ഇലക്ട്രോണിക് വയറിങ് എന്നിവ ഏറെ പുതുമയോടെയാണ് വിദ്യാര്‍ഥികള്‍ ചെയ്തത്. തുന്നിയെടുത്ത വിവിധ വസ്ത്രങ്ങള്‍, ചോക്ക് നിര്‍മാണം, ചന്ദനത്തിരി നിര്‍മാണം, ബുക്ക് ബൈന്റിങ് തുടങ്ങിയവയില്‍ വിദ്യാര്‍ഥികളുടെ കഴിവുകള്‍ ഏറെ വിസ്മയിപ്പിക്കുന്നതായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 months ago
No Image

കണ്ണൂര്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍, സ്ഥാനത്ത് നിന്ന് നീക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു

Kerala
  •  2 months ago
No Image

കൊല്ലം ഇരവിപുരത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 months ago
No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

International
  •  2 months ago
No Image

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

Kuwait
  •  2 months ago
No Image

പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്, താന്‍ സംഘാടകനല്ല; ദിവ്യയെ തള്ളി കലക്ടര്‍

Kerala
  •  2 months ago
No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago