ക്ഷേത്ര പ്രവേശന വിളംബരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവകാശവാദം അപഹാസ്യമെന്ന്
കല്‍പ്പറ്റ: കേരളത്തിന്റേത് മാത്രമല്ല രാജ്യത്തിലെ മുഴുവന്‍ ദലിത് സമൂഹത്തിന് വേണ്ടി മുന്നില്‍ നിന്ന് നയിച്ചത് കോണ്‍ഗ്രസാണെന്നും അന്ന് ചരിത്രത്തില്‍ പോലുമില്ലാത്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ നവോഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കത്ത് ഗാന്ധിജി പങ്കെടുത്ത സമരവും ഗുരുവായൂരില്‍ കേരള ഗാന്ധി കെ. കേളപ്പന്‍ നേതൃത്വം കൊടുത്ത സമരങ്ങളും ക്ഷേത്ര പ്രവേശന വിളംബരത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ് അധ്യക്ഷനായി. എന്‍.ഡി അപ്പച്ചന്‍, പി.പി ആലി, കെ.വി പോക്കര്‍ഹാജി, ഒ.വി അപ്പച്ചന്‍, പി.കെ അബ്ദുറഹിമാന്‍, എടക്കല്‍ മോഹനന്‍, കെ.ഇ വിനയന്‍, പി.കെ അനില്‍കുമാര്‍, പി. ശോഭനകുമാരി, ജി. വിജയമ്മ ടീച്ചര്‍, നജീബ് കരണി, പോള്‍സണ്‍ കൂവയ്ക്കല്‍, ഉഷാ തമ്പി, ടി. ഉഷാകുമാരി സംസാരിച്ചു. കെ.വി ശശി സ്വാഗതവും, അനന്തന്‍ അമ്പലക്കുന്ന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."