റെയില്‍വേ ടിക്കറ്റുകളില്‍ അവ്യക്തത
വാളയാര്‍: റെയില്‍വേ സ്റ്റേഷനില്‍നിന്ന് നല്കുന്ന ടിക്കറ്റിലെ വിവരങ്ങള്‍ക്ക് വ്യക്തയും തെളിച്ചവുമില്ലെന്ന് പരാതി. ഇതോടെ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥനും യാത്രക്കാരും തമ്മിലടി പതിവായിരിക്കയാണ്.
ഏതാനും മാസങ്ങളായി വാളയാര്‍ സ്റ്റേഷനില്‍നിന്നു വിതരണം ചെയ്യുന്ന ടിക്കറ്റിനെതിരെയാണ് പരാതിയുയരുന്നത്. ടിക്കറ്റിലെ സ്റ്റേഷനും സമയവും ട്രെയിന്‍ നമ്പറും രേഖപ്പെടുത്തിയത് തെളിയുന്നില്ലെന്നാണ് പറയുന്നത്.
പരിമിതമായ സ്റ്റേഷന് സൗകര്യത്തോടൊപ്പം നല്കുന്ന ടിക്കറ്റിനും തെളിച്ചമില്ലാതായതോടെ ഒട്ടേറെ തവണ പ്രതിഷേധവുമായി രംഗത്തു വന്നെങ്കിലും നടപടിയുണ്ടായില്ല. ടിക്കറ്റ് കൗണ്ടിങ് മെഷീനിലെ തകരാറാണ് പ്രര്ശ്നത്തിനു കാരണം. ഇതു പരിഹരിക്കാന്‍ നടപടിയെടുക്കുന്നില്ല. പാലക്കാട് ഡിവിഷനിലുള്ള ടിക്കറ്റ് പരിശോധന ഉദ്യോഗസ്ഥര്‍ വിഷയം കണക്കിലെടുക്കാറില്ല. പോത്തനൂരില്‍ നിന്നുള്ള പരിശോധകര് ടിക്കറ്റിലെ വിവരങ്ങള്‍ ബോധ്യപ്പെടാത്തതിനാല്‍ യാത്രക്കാര്‍ക്കെതിരേ നിയമനടപടി എടുക്കുമെന്നാണു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."