ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ
കരുവാരകുണ്ട്്: ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ നടത്തി. പുന്നക്കാട് ഗവണ്മന്റ് മാതൃകാ എല്‍.പി സ്കൂളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആബിദലി ഉദ്ഘാടനം ചെയ്തു.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് വേണ്ടിയാണ് ഭിന്നശേഷി ക്കാരെയും അവരുടെ പരിചാരകരെയും പങ്കെടുപ്പിച്ച് പ്രത്യേക ഗ്രാമസഭ നടത്തിയത്.പുന്നക്കാട് ഗവണ്മെന്റ് മാതൃകാ എല്‍.പി സ്കൂളില്‍ നടന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൈനബ പാലഞ്ചിരി അധ്യക്ഷയായി.
പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങളായ കെ.മുഹമ്മദ്, മഠത്തില്‍ ലത്തീഫ് ,പി.ഷൗക്കത്തലി, പരിവാര്‍ ഭാരവാഹികളായ സി.പി കുഞ്ഞാലന്‍,കുഞ്ഞുട്ടി നെച്ചിക്കാടന് , എന്‍.കെ ഉമ്മര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.ഉമ്മുകുല്‍സു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."