വിശ്വാസ സംരക്ഷണ ജാഥ പുത്തനുണര്‍വേകും: ആര്യാടന്
മഞ്ചേരി: കെ.പി.സി.സിയുടെ വിശ്വാസ സംരക്ഷണ ജാഥകള്‍ കേരള രാഷ്ട്രീയത്തില്‍ പുത്തനുണര്‍വ് സമ്മാനിക്കുമെന്ന് ആര്യാടന് മുഹമ്മദ്. നവോത്ഥാന പ്രസ്ഥാനം കോണ്‍ഗ്രസിന്റേതാണ്. അതിനവകാശവാദമുന്നയിച്ച് ആരും എട്ടുകാലി മമ്മൂഞ്ഞാവേണ്ടതില്ലെന്നും ആര്യാടന് പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എണ്‍പത്തി രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി.പ്രകാശ് അധ്യക്ഷനായി. കെ.പി.സി.സി.സെക്രട്ടറി വി.എ.കരീം, ഇ.മുഹമ്മദ് കുഞ്ഞി, മംഗലം ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്മാന് വി.സുധാകരന്, ഡി.സി.സി.ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി, വീക്ഷണം മുഹമ്മദ്, സക്കീര്‍ പുല്ലാര, അജീഷ് എടാലത്ത്, ടി.കെ.അലവിക്കുട്ടി, പി.സി.വേലായുധന് കുട്ടി, വല്ലാഞ്ചിറ ഹുസ്സൈന്‍, ഹനീഫ പുല്ലൂര്‍, എം.ഹരിപ്രിയ, പറമ്പന്‍ റഷീദ്, അഡ്വ. ബീന ജോസഫ്, ടി.പി.വിജയകുമാര്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."