HOME
DETAILS

പൊതുയിടങ്ങളിലെ പരസ്യം നീക്കല്‍: കോടതി ഉത്തരവ് നടപ്പിലായില്ല

  
backup
November 13 2018 | 06:11 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%af%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b5%80

മഞ്ചേരി: പൊതുയിടങ്ങളില്‍ നിയമ വിരുദ്ധമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും പരസ്യങ്ങളും കൊടിതോരണങ്ങളും മുപ്പതിനകം മാറ്റണമെന്ന ഹൈകോടതി ഉത്തരവ് നടപ്പിലാക്കാതെ മഞ്ചേരി നഗരസഭ. നഗരസഭയില്‍ പ്രധാന റോഡുകളിലെ പരസ്യങ്ങളും കൊടിതോരണങ്ങളും മാത്രമാണ് സമയപരിധി കഴിഞ്ഞ് 12 ദിവസം പിന്നിട്ടിട്ടും മാറ്റിയത്.
ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീല്‍ഡ് സ്റ്റാഫുകളും ഉത്തരവാദികളാകുമെന്നും കോടതി ഉത്തരവിലുണ്ട്. പാണ്ടിക്കാട് റോഡില്‍ പയ്യനാട് മുതല്‍ പൊതുനിരത്തിലേക്ക് തള്ളിനില്‍ക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിട്ടില്ല.
ദേശീയ, സംസ്ഥാന പാതകളില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പൊതുയിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്യാന്‍ അതാത് കമ്പനികളില്‍ നിന്ന് ചെലവും പിഴയും ഈടാക്കാമെന്നും നിയമനടപടികള്‍ സ്വീകരിക്കാമെന്നും സിംഗിള്‍ ബെഞ്ച് പുറപ്പെടുവിപ്പിച്ച ഉത്തരവിലുണ്ട്. എന്നാല്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കാഴ്ച മറക്കും വിധം തടസം സൃഷ്ടിച്ചിട്ടും ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരേ നടപടിയൊന്നുമുണ്ടായിട്ടില്ല. പാണ്ടിക്കാട് റോഡിലെ സീതി ഹാജി ബസ് സ്റ്റാന്‍ഡിന് പരിസരത്തും എന്‍.എസ്.എസ് കോളജ് റോഡിലും ബോര്‍ഡുകളും സ്തൂപങ്ങളും കൊടിതോരണങ്ങളും വാഹനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കും വിധമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത്തരത്തില്‍ നൂറുകണക്കിന് പരസ്യബോര്‍ഡുകളാണ് ഇപ്പോഴും നീക്കം ചെയ്യാതെ കിടക്കുന്നത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പരസ്യങ്ങള്‍ പതിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത്സരിക്കുന്നതിനാല്‍ പരാതിപ്പെടാന്‍ ആരും തയാറാകുന്നില്ല. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുനിരത്തുകളില്‍ പരസ്യബോര്‍ഡുകളില്‍ സ്ഥാപിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് ചട്ടമെങ്കിലും ലംഘിക്കപ്പെടുകയാണ്. അനുമതിക്കുള്ള അപേക്ഷകള്‍ പോലും സമര്‍പ്പിക്കാതെയാണ് പലരും പരസ്യങ്ങള്‍ ചെയ്യുന്നത്. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അടവാക്കേണ്ട നികുതിയടക്കാന്‍ മടിക്കുന്നതോടെ വന്‍ തുകയാണ് അതാത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നഷ്ടമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago