മാലിന്യങ്ങളുടെ സ്വന്തം നാട്ടില്‍ പകര്‍ച്ചപ്പനിക്കെന്ത് പഞ്ഞം
മാലിന്യം കുന്നുകൂടിയതാണ് പകര്‍ച്ചപ്പനികള്‍ക്കു കാരണമെന്നാണ് ആരോഗ്യവകുപ്പു പറയുന്നത്. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന പ്രശ്‌നത്തില്‍ സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളുമാണു പ്രധാന പ്രതികളെങ്കിലും പൊതുജനങ്ങള്‍ക്ക് ഉത്തരവാദിത്വത്തില്‍നിന്നു കൈകഴുകി മാറിനില്‍ക്കാനാവില്ല.
കെട്ടിക്കിടക്കുന്ന ജലത്തില്‍ മുട്ടയിട്ടു പെരുകുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ ഡെങ്കിപ്പനി മാത്രമല്ല, ചിക്കുന്‍ ഗുനിയ, സിക തുടങ്ങിയ രോഗങ്ങളും പരത്തുന്നു. ഒരു വര്‍ഷം വരെ ഈഡിസ് കൊതുകുമുട്ടകള്‍ നശിക്കാതിരിക്കും.
അവ വെള്ളത്തില്‍ പെട്ടെന്നു വളരും. മഴക്കാലമായതോടെ ഈഡിസ് പരത്തുന്ന രോഗങ്ങള്‍ വ്യാപകമാകാന്‍ ഇതാണു കാരണം.
പകര്‍ച്ചപ്പനി തടയുന്നതിലും മാലിന്യ സംസ്‌കരണത്തിലും അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. പകര്‍ച്ചപ്പനി മൂലം വ്യാപകമായി മരണം സംഭവിച്ചിട്ടും സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണ്.
മാലിന്യ സംസ്‌കരണത്തിന് വിജയകരമായ ഒരു മാതൃക ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങുന്നില്ല.
മാലിന്യനിര്‍മാര്‍ജനത്തിന് ശ്രദ്ധിക്കാത്ത കാലത്തോളം പകര്‍ച്ചപ്പനിക്ക് പഞ്ഞമുണ്ടാകില്ലെന്ന് തിരിച്ചറിയുന്നത് ഇനിയെങ്കിലും നന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."