മരടിലെ ഫ്ളാറ്റ് : പഞ്ചായത്ത് അംഗങ്ങളെ ചോദ്യം ചെയ്തേക്കും
കൊച്ചി: മരടിലെ ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുന്‍ അംഗങ്ങള്‍ പ്രതി ചേര്‍ക്കാന്‍ സാധ്യത. അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിക്കൊണ്ട് 2006ല്‍ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. ഇതാണ് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ കുരുക്ക് വീഴാന്‍ കാരണമാകുക.
തീരദേശപരിപാലന തടയരുതെന്നാവശ്യപ്പെട്ട് ഇവര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പിന്നീട് ഭരണ പ്രതിപക്ഷം ഒന്നിച്ച് പ്രമേയം പാസാക്കുകയായിരുന്നു. നിര്‍മാണത്തില്‍ അനുമതി നല്കിയ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.
ഭരണസമിതിയാണ് അനധികൃത നിര്‍മാണത്തിന് അനുമതി നല്കാന് കൂട്ടുനിന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമേയത്തില്‍ ഒപ്പിട്ട പഞ്ചായത്ത് അംഗങ്ങളെ വരും ദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."