HOME
DETAILS

നിസഹകരിച്ച് ഡോക്ടര്‍മാര്‍; ആരോഗ്യം ക്ഷയിച്ച് 'ആയുഷ് '

  
backup
November 13 2018 | 06:11 AM

%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0

എന്‍.സി ഷെരീഫ് കിഴിശ്ശേരി


മഞ്ചേരി: ഡോക്ടര്‍മാരുടെ പങ്കാളിത്തം കുറഞ്ഞതോടെ ആയുഷ് പദ്ധതി താളംതെറ്റുന്നു. ആശ വര്‍ക്കര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലനത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നതാണ് പദ്ധതിയുടെ ആരോഗ്യം ക്ഷയിക്കാന്‍ കാരണം. ആയുര്‍വേദ, യൂനാനി, യോഗ ചികിത്സാരീതികളെ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളോടുള്ള വിയോജിപ്പിലാണ് അലോപ്പതി ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് വിവരം.
ആയുര്‍വേദ, യൂനാനി, യോഗ സംയോജിപ്പിച്ചുള്ള ജീവിതശൈലി ജനങ്ങളില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാ വകുപ്പ് ദേശീയ ആയുഷ് മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കായി യൂനാനി, ആയുര്‍വേദ രീതിയിലുള്ള ജീവിതശൈലിയെക്കുറിച്ചും ചികിത്സാ രീതികള്‍ സംബന്ധിച്ചും പരിശീലനം നല്‍കണം. എന്നാല്‍ പരിശീലന പരിപാടികളില്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കാത്തതാണ് പദ്ധതി നടത്തിപ്പ് അവതാളത്തിക്കുന്നത്.ജില്ലയില്‍ അഞ്ച് ആരോഗ്യ ബ്ലോക്കുകളിളാണ് പരിശീലനം. ഒരു ബ്ലോക്കില്‍ അഞ്ച് മുതല്‍ എട്ടുവരെ ആശുപത്രികള്‍ ഉള്‍പ്പെടും. കോട്ടയ്ക്കലില്‍ മൂന്നു ബ്ലോക്കിനെ ഉള്‍പ്പെടുത്തി നടന്ന പരിശീലനത്തില്‍ 23 സ്ഥാപനങ്ങളില്‍നിന്നു ഡോക്ടര്‍മാര്‍ പങ്കെടുക്കേണ്ടതില്‍ രണ്ട് പേരാണ് എത്തിയത്. ഡോക്ടര്‍മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും പരിശീലനം പേരിലൊതുങ്ങുകയാണ്. ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ഒരു ആശുപത്രിയില്‍ നിന്നു പങ്കെടുക്കേണ്ടത്.
ആശമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തുടര്‍പരിശീലനം നല്‍കേണ്ടത് പരിശീലനം ലഭിച്ചവരാണ്. ജില്ലയില്‍ 3,225 ആശ വര്‍ക്കര്‍മാര്‍ക്കാണ് പരിശീലനം വേണ്ടത്. ഡോക്ടര്‍മാരുടെ വിയോജിപ്പു താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കും.
മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ യോഗ പരിശീലനം നല്‍കി മരുന്നുകളുടെ ഉപയോഗം പരമാവധി കുറച്ച് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് ആയുഷ് പദ്ധതിയുടെ ലക്ഷ്യം. മെഡിക്കല്‍ ഓഫിസര്‍, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍, യോഗ ട്രെയ്‌നര്‍ എന്നിവരെ നിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago