തച്ചുതകര്‍ക്കുന്ന നടപടികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ തുടരുന്നതെന്ന് നവാസ് ഗനി എംപി
ജിദ്ദ: മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സകലനന്മകളേയും ഇല്ലാതാക്കുയാണെന്നും, ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ജീവിക്കാനുള്ള അവകാശം വരെ നിഷേധിക്കുന്ന നയസമീപനങ്ങളാണ് നരേന്ദ്രമോദിയും ബിജെപിയും തുടര്‍ന്ന് വരുന്നതെന്നും മുസ്ലിം ലീഗ് നേതാവും തമിഴ്‌നാട് രാമനാഥപുരം എം.പിയുമായ ഡോക്ടര്‍ കെ.നവാസ് ഗനി എംപി പറഞ്ഞു. പാര്‍ലമെന്റ് മെമ്പറായി തെരെഞ്ഞെടുത്തതിന് ശേഷം ആദ്യമായി ജിദ്ദയിലെത്തിയ എംപിക്ക് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റിയും ഖാഇദെമില്ലത്ത് പേരവൈ കമ്മറ്റിയും സംയുക്തമായി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി യുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെയും ഏകാധിപത്യത്തെയും പരാജയപ്പെടുത്താന്‍ ദേശീയാടിസ്ഥാനത്തില്‍ ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമാണ്. ജനാധിപത്യം, മതേതരത്വം, നാനത്വത്തില്‍ ഏകത്വം എന്നിവ സംരക്ഷിക്കാന്‍ മുസ്ലീം ലീഗ് മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് സമരപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും, തമിഴ്‌നാട്ടില്‍ ഡിഎംകെ യുടെയും കേരളത്തില്‍ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണമെന്നും, അതിന്റെ തുടക്കമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ മുസ്ലിം ലീഗ് നടത്തിയ റാലിയെന്നും ഗനി അഭിപ്രായപ്പെട്ടു. കെഎംസിസിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗ് പാര്‍ട്ടിക്ക് നല്‍കുന്ന സംഭാവനകള്‍ ചെറുതല്ലന്നും, ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എന്റെ വിജയത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെഎംസിസിയോടും ഖാഇദെമില്ലത്ത് പേരവൈ പ്രവര്‍ത്തകരോടുമുള്ള സന്തോഷം അദ്ദേഹം സദസ്സുമായി പങ്കവെച്ചു. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ നിങ്ങള്‍ വയര്‍ നിറച്ചു ഭക്ഷിക്കരുതെന്ന പ്രവാചക വചനം നാം ജീവിതത്തില്‍ പകര്‍ത്തി നമ്മുടെ അയല്പക്കത്തുള്ളവരെയും നാട്ടുകാരെയും നമ്മളിലേക്ക് ചേര്‍ത്ത് നിര്‍ത്തണമെന്നും, വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ന്യൂനപക്ഷങ്ങള്‍ക്ക് വിജയമുണ്ടാകൂ എന്നതിന്റെ ഉത്തമോദാഹരണമാണ് കേരളമെന്നും അദ്ദേഹം പ്രവര്‍ത്തകരോടായി പറഞ്ഞു.
മൊയ്ദീന്‍കുട്ടി ഗൂഡല്ലൂരിന്റെ അദ്ധ്യക്ഷതയില്‍ ജിദ്ദ കെഎംസിസി ആസ്ഥാനത്ത് നടന്ന സ്വീകരണ സമ്മേളനം ജിദ്ദ കെഎംസിസി ആക്ടിങ് പ്രസിഡണ്ട് വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗൂഡല്ലൂര്‍ ഉള്‍കൊള്ളുന്ന നീലഗിരിയിലെ ജനങ്ങള്‍ നേരിടുന്ന കുടിയിറക്ക് ഭീഷണിയും വന്യമൃഗ ശല്യവും യാത്രാ നിരോധനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം ഖാഇദെമില്ലത്ത് പേരവൈ സഊദി നാഷണല്‍ സെക്രട്ടറി ഷാജഹാന്‍ ഗൂഡല്ലുര്‍ എം പിക്ക് കൈമാറി. പ്രൊഫ.ഇസ്മായില്‍ മരുതേരി, പേരവൈ മക്കാ സെക്രട്ടറി സിദ്ദിഖ്, മുസ്തഫ വാക്കാലൂര്‍, ഡി.എം.കെ ജിദ്ദ സെക്രട്ടറി ഖാജാ മുഹിയുദ്ദീന്‍, സയ്യിദ് ഒ.കെ.എസ് തങ്ങള്‍, സിറാജ് ചെന്നൈ എന്നിവര്‍ സംസാരിച്ചു. ജിദ്ദ കെഎംസിസി നേതാക്കളായ ശിഹാബ് താമരക്കുളം സ്വാഗതവും ലത്തീഫ് മുസ്ല്യാരങ്ങാടി നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."