കേന്ദ്ര സര്‍വകലാശാലാ യൂനിയന്‍ തെരഞ്ഞെടുപ്പ്: എന്‍.എസ്.യു-എം.എസ്.എഫ് സഖ്യത്തിന് നേട്ടം
പെരിയ: കേരള കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.യു.ഐ-എം.എസ്.എഫ് സഖ്യത്തിന് നേട്ടം. കഴിഞ്ഞ വര്‍ഷം അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍-എസ്.എഫ്.ഐ സഖ്യം വിജയിച്ച യൂനിയന്‍ തെരഞ്ഞെടുപ്പിലാണ് എസ്.എഫ്.ഐക്ക് തിരിച്ചടി നേരിട്ടത്. മൂന്നുസീറ്റ് മാത്രമാണ് എസ്.എഫ്.ഐക്ക് ലഭിച്ചത്. എന്‍എസ്.യു.ഐക്ക് മൂന്നുസീറ്റും സ്വതന്ത്രര്‍ക്ക് മൂന്നു സീറ്റും ലഭിച്ചു. ആദ്യമായി എ.ബി.വി.പിക്ക് ഒരു സീറ്റും ലഭിച്ചു. സച്ചിന്‍ ഗോപു (പ്രസിഡന്റ്-എസ്.എഫ്.ഐ), ക്രിസ്റ്റി തോമസ് (ജനറല്‍ സെക്രട്ടറി-എന്‍.എസ്.യു-ഐ), രാവലി കൃഷ്ണ (വൈസ് പ്രസിഡന്റ്-എ-എസ്-എ), അനുപ് (വൈസ് പ്രസിഡന്റ്-സ്വതന്ത്രന്‍), റൊണാള്‍ഡ് (ജോ. സെക്രട്ടറി -സ്വതന്ത്രന്‍), ഫില്ലിയ (എക്‌സിക്യൂട്ടീവ് അംഗം-സ്വതന്ത്രന്‍), വിഷ്ണു (എക്‌സിക്യൂട്ടീവ് അംഗം-എ.ബി.വി.പി), എന്‍.ജെ സിദ്ധാര്‍ഥ് (എക്‌സിക്യൂട്ടീവ് അംഗം-എസ്-എഫ്-ഐ), അമിത (എക്‌സിക്യൂട്ടീവ് അംഗം-എന്‍.എസ്.യു-ഐ), ആരതി (എക്‌സിക്യൂട്ടീവ് അംഗം-എസ്.എഫ്.ഐ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."