വൈദ്യുതിതൂണില്‍ പെയിന്റടിച്ചാല്‍ നടപടിയെന്ന് പൊലിസ്
കാഞ്ഞങ്ങാട്: വൈദ്യുതി തൂണില്‍ പെയിന്റടിച്ചു പരസ്യങ്ങള്‍ എഴുതുന്നവര്‍ സൂക്ഷിക്കുക, അയ്യായിരം രൂപയാണ് ഇത്തരക്കാരോട് പിഴ ഈടാക്കുക. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്റെതാണ് ഉത്തരവ്. പരസ്യം എഴുതുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ചിഹ്നങ്ങളും പരിപാടികളും എഴുതിയാലും ഈ നിയമം ബാധകമാണ്.
കേരള പൊലിസ് ആക്ട് 120 ഡി വകുപ്പ് പ്രകാരമായിരിക്കും പൊലിസ് കേസ്. 5000 രൂപയാണ് ഈ ആക്ടില്‍ പിഴയായി വരുക. പരസ്യം എഴുതുന്ന സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളാണെങ്കില്‍ വൈദ്യതി പോസ്റ്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ക്കും എതിരേയായിരിക്കും കേസ്. എഴുതിയ പോസ്റ്റുകളുടെ പടവും വീഡിയോയും പൊലിസ് ആദ്യം ശേഖരിക്കും. അതിനുശേഷമായിരിക്കും കേസെടുക്കുക .
ഇങ്ങനെ വൈദ്യുതി തൂണില്‍ പെയിന്റ് അടിക്കുന്നത് നിമിത്തം തൂണില്‍ കയറുന്ന ജീവനക്കാര്‍ വഴുതി വീണ് അപകടം ഉണ്ടാകുന്നുവെന്ന കെ.എസ്.ഇ.ബി അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് ഡിവൈ.എസ്.പി സുധാകരന്‍ തന്റെ അധികാര പരിധിയിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഈ ഉത്തരവ് നടപ്പാക്കിയത്.
ഉത്തരവിന്റെ കോപ്പി അതാതു പൊലിസ് സ്റ്റേഷന്‍ മുഖാന്തിരം എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതൃത്വത്തിനും അയക്കാനും ഡിവൈ.എസ്.പി നിര്‍ദേശം നല്‍കിയിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."