HOME
DETAILS

ഇന്നലത്തെ ന്യായാധിപന്‍ ഇന്ന് ജയിലറയില്‍

  
backup
June 21 2017 | 20:06 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87

കോയമ്പത്തൂരില്‍ അറസ്റ്റ് ചെയ്യപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കര്‍ണന് സുപ്രിംകോടതി ഇന്നലെ ജാമ്യം നിഷേധിച്ചിരിക്കുകയാണ്. അവധിക്കാല ബെഞ്ചിന് ഇത്തരമൊരു ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും ശിക്ഷ വിധിച്ച ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ  മുമ്പില്‍ തന്നെയാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടതെന്നുമാണ് അവധിക്കാല ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.  ഇതേ ന്യായം ഉയര്‍ത്തിയാണ് ശിക്ഷ റദ്ദാക്കണമെന്ന അപേക്ഷയും കോടതി തള്ളിക്കളഞ്ഞത്. അടുത്ത മാസം  മൂന്നിനാണ് അവധിക്കാലം കഴിഞ്ഞു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ അധ്യക്ഷതയില്‍ ഏഴംഗ ബെഞ്ച് ചേരുക. ഇന്നലെ വരെ ന്യായാധിപനായിരുന്ന ജസ്റ്റിസ് കര്‍ണന് അതുവരെ ജയിലില്‍ കഴിയാനാണ് വിധി. ഒരു ന്യായാധിപന്‍ കോടതിയലക്ഷ്യത്തിന്റെ പേരില്‍ ആറുമാസത്തെ തടവുശിക്ഷക്ക് ജയിലില്‍ പോകുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ തന്നെ ഇദംപ്രഥമാണ്.  സുപ്രിംകോടതി തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഒന്നര മാസമായി ജസ്റ്റിസ് കര്‍ണന്‍ ഒളിവിലായിരുന്നു. ഈ ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യാപേക്ഷ നല്‍കുകയും മാപ്പപേക്ഷ സമര്‍പ്പിക്കുകയും ചെയ്തുവെങ്കിലും എല്ലാം സുപ്രിംകോടതി നിരാകരിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി  ജഡ്ജിയായിരിക്കെയാണ് വിവാദപരമായ പ്രസ്താവനകളിലൂടെ ജസ്റ്റിസ് കര്‍ണന്‍ പൊതുശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇരുപതോളം ന്യായാധിപന്മാര്‍ അഴിമതിക്കാരാണെന്നും അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ആവശ്യം. ഇന്നലെ സുപ്രിംകോടതിയില്‍ ജസ്റ്റിസ് കര്‍ണന്റെ ജാമ്യാപേക്ഷ കേട്ട അവധിക്കാല ജഡ്ജിമാരില്‍ കര്‍ണന്‍ അഴിമതി ആരോപണം ഉന്നയിച്ച  ജഡ്ജിയുമുണ്ടായിരുന്നു. അവധിക്കാല ബെഞ്ചിന് ഏഴംഗ ഭരണഘടനാ ബെഞ്ച് നിശ്ചയിച്ച ശിക്ഷയില്‍ ഇളവ്  നല്‍കാന്‍ അധികാരമില്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് കര്‍ണന്റെ ജാമ്യാപേക്ഷ തള്ളിയത്.
അഴിമതി  ആരോപണ പരാതി ജസ്റ്റിസ് കര്‍ണന്‍ ആദ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് അതേ പരാതി അദ്ദേഹം സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും നല്‍കി. എന്നിട്ടും ഇതേകുറി
ച്ച് അന്വേഷണമോ ജസ്റ്റിസ് കര്‍ണന് യുക്തമായ  മറുപടിയോ നല്‍കിയില്ല. ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന സന്ദേഹം സാധാരണക്കാരില്‍ ഉണ്ടാവുക  സ്വാഭാവികം. താനൊരു ദലിതനായത് കൊണ്ടാണ് ജുഡീഷ്യറി തന്നോട് നീതികേട്  കാണിക്കുന്നതെന്ന് ഇടക്കിടെ ആരോപിച്ച് ജസ്റ്റിസ് കര്‍ണന്‍ തന്റെ പരാതിയുടെ ഗൗരവം നഷ്ടപ്പെടുത്തുകയും  ചെയ്തു.
എങ്കില്‍ പോലും അദ്ദേഹം ഉന്നയിച്ച പരാതികള്‍ ഉത്തരം കിട്ടാതെ കിടക്കുകയാണ്. കര്‍ണന്റെ  ചില നിലപാടുകളും പ്രസ്താവനകളും കാരണം ജുഡീഷ്യറി സംശയത്തിന്റെ നിഴലില്‍ ആയിപ്പോയിട്ടുണ്ടെങ്കില്‍  അത് ദൂരീകരിക്കേണ്ട ബാധ്യത ജുഡീഷ്യറിക്കുണ്ടായിരുന്നില്ലേ. ആത്മാവിന്റെ വിളി കേട്ട് പശുവിനെ ദേശീയ മൃഗമാക്കണമെന്ന് വിധിക്കുന്ന ജഡ്ജിമാരും ആണ്‍മയിലിന്റെ കണ്ണീര്  കുടിച്ചാണ് പെണ്‍ മയിലുകള്‍ ഗര്‍ഭം ധരിക്കുന്നതെന്ന വിചിത്ര കണ്ടുപിടിത്തം നടത്തുന്ന ജഡ്ജിമാരും ന്യായാധിപ സ്ഥാനങ്ങളില്‍ ഉപവിഷ്ഠരായി കഴിയുമ്പോള്‍ നിയമത്തിന്റെയും ഭരണഘടനയുടെയും പിന്‍ബലമില്ലാതെ മനസ്സില്‍ തോന്നുന്നതെല്ലാം ചില ജഡ്ജിമാര്‍ നിരീക്ഷണങ്ങളാക്കുന്ന പ്രവണത വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജസ്റ്റിസ് കര്‍ണന്‍ ഉയര്‍ത്തുന്ന പരാതികള്‍ തള്ളിക്കളയാനാകുമോ. അദ്ദേഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നിഷ്‌കളങ്കമായിരിക്കാം. പക്ഷേ, അത് പ്രകടിപ്പിക്കുവാന്‍ അദ്ദേഹം സ്വീകരിച്ച  മാര്‍ഗങ്ങളാണ് അദ്ദേഹത്തെ പൊതുസമൂഹ മധ്യത്തില്‍ പരിഹാസ്യനാക്കിയത്. ജസ്റ്റിസ് കര്‍ണന്റെ മനോനില  പരിശോധിക്കണമെന്നുവരെ സുപ്രിംകോടതിയെകൊണ്ട് പറയിപ്പിക്കുവാന്‍ അദ്ദേഹം ഇടവരുത്തി.
കര്‍ണന്‍ പുറപ്പെടുവിച്ച ഉത്തരവുകളെല്ലാം കഴിഞ്ഞ ഫെബ്രുവരി മുതല്‍ തന്നെ സുപ്രിംകോടതി സ്റ്റേ  ചെയ്ത സ്ഥിതിക്ക് അദ്ദേഹം നിയമത്തിന് മുമ്പില്‍ കീഴടങ്ങി തന്റെ വാദഗതികള്‍ നിയമപ്രകാരം അവതരിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. കോടതിയോടും ജുഡീഷ്യറിയോടും നീതിന്യായ പ്രക്രിയയോടുമുള്ള അലക്ഷ്യത്തിനാണ് ശിക്ഷയെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ചീഫ്  ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് ഒന്നര മാസം മുമ്പ് ആറ് മാസത്തെ തടവിന് ജസ്റ്റിസ് കര്‍ണനെ ശിക്ഷിക്കുമ്പോള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുമ്പോള്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് പറയാതെ പോയ കാരണങ്ങള്‍ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം.
നേരത്തെയും പല ജഡ്ജിമാരും അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരായിരുന്നു. വിരമിക്കുന്നതിന്  മുമ്പ് ജസ്റ്റിസ് കര്‍ണന്‍ ചോദിച്ചുവാങ്ങിയ ശിക്ഷ അദ്ദേഹം അനുഭവിക്കുകയാണിപ്പോള്‍. എന്നാല്‍, അദ്ദേഹം ഉയര്‍ത്തിയ പരാതികള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കേണ്ട വിധം ചോദിക്കാത്തതിന്റെ പരിണിത ഫലം.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago


No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago