റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു
ചെമ്മനാട്: കാസര്‍കോട് ചെമ്മനാട് പരവനടുക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടന്ന കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു.
സാധാരണ രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ചു വന്നിരുന്ന ശാസ്‌ത്രോത്സവം ഒരു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
ശാസ്‌ത്രോത്സവത്തിലെ ഗണിത-സാമൂഹ്യ ശാസ്ത്ര മേളകള്‍ ചന്ദ്രഗിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഐ.ടി, പ്രവര്‍ത്തി പരിചയ മേള ചെമ്മനാട് പരവനടുക്കം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് നടന്നത്.
ഹൈസ്‌കൂള്‍ വിഭാഗം ശാസ്‌ത്രോത്സവത്തിലും ഗണിത മേളയിലും ചെറുവത്തൂര്‍ ഉപജില്ല ഒന്നാമതായി. സാമൂഹ്യ ശാസ്ത്രമേളയില്‍ ചെറുവത്തൂരും കാസര്‍കോടും 67 പോയിന്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമായി.
പ്രവര്‍ത്തി പരിചയമേളയില്‍ ഹൊസ്ദുര്‍ഗും ഐ.ടി മേളയില്‍ കുമ്പളയും ഒന്നാമതെത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ശാസ്ത്രമേള, ഗണിതം എന്നിവയില്‍ കാസര്‍കോട് ഒന്നാമതെത്തി.
ഐ.ടിയിലും പ്രവര്‍ത്തി പരിചയ മേളയിലും ഹൊസ്ദുര്‍ഗ് ഒന്നാമതായി. സാമൂഹ്യശാസ്ത്ര മേളയില്‍ ചെറുവത്തൂരിനാണ് ഒന്നാം സ്ഥാനം.
മലിനജലം പാഴാക്കരുത്; വൈദ്യുതി ഉല്‍പാദിപ്പിക്കാം
ചെമ്മനാട്: റവന്യുജില്ലാ ശാത്രോത്സവത്തില്‍ മലിന ജലത്തില്‍നിന്നു വൈദ്യുതി ഉപയോഗിക്കുന്ന വിദ്യ അവതരിപ്പിച്ച മഞ്ചേശ്വരം കടമ്പാര്‍ ഗവ. ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദലിയും പത്താം ക്ലാസ് വിദ്യാര്‍ഥിനി മറിയമത്ത് സാനിയയും ശ്രദ്ധനേടി. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനു പുറമെ നിരാവിയായി വരുന്ന വെള്ളം തണുത്ത് മറ്റൊരു ടാങ്കില്‍ എത്തും. ഈ വെള്ളം കൃഷിക്ക് ഉപയോഗിക്കാനുള്ള വിദ്യയും ഇവര്‍ അവതരിപ്പിച്ചു.
മലയാളം ടൈപ്പിങില്‍ ആറാം തവണയും മുഹ്‌സിന ഷാനി തന്നെ
ചെമ്മനാാട്: റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഐ.ടി മേളയില്‍ മലയാളം ടൈപ്പിങില്‍ ആറാം തവണയും മുഹ്‌സിന ഷാനി തന്നെ. കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് മീഡിയം പത്താംതരം വിദ്യാര്‍ഥിനിയാണ് ഷാനി.
ബേക്കല്‍ കോട്ടയുടെ ചരിത്രവും പ്രത്യേകതകളും പ്രദേശം ഭരിച്ചിരുന്ന കദംബ, മൂഷിക രാജവംശങ്ങളെ കുറിച്ചും 1763ല്‍ കോട്ട ടിപ്പു കൈയടക്കിയതടക്കമുള്ള മികച്ച ടെക്സ്റ്റായിരുന്നു ഹൈസ്‌കൂള്‍ വിഭാഗം മലയാളം ടൈപ്പിങ് മത്സരത്തിനായി നല്‍കിയത്.
യു.പി വിഭാഗത്തില്‍ നേരത്തേ മൂന്നുവര്‍ഷവും ഹൈസ്‌കൂള്‍ ഇതുമൂന്നാം തവണയുമാണ് ഷാനി ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും സംസ്ഥാന ഐ.ടി മേളയില്‍ ഈയിനത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.
സഹോദരന്‍ മുബഷിര്‍ ഷാന്‍ മലയാളം ടൈപ്പിങില്‍ രണ്ടു തവണ സംസ്ഥാന മേളയില്‍ ജില്ലയെ പ്രതിനിധീകരിച്ചിരുന്നു. ഇതേ സ്‌കൂളിലെ അധ്യാപകനായ ടി.എം.സി മുഹമ്മദിന്റെയും സി.എച്ച് സുബൈദയുടെയും മകളാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."