അടുത്ത വര്‍ഷം ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍
ശ്രീകണ്ഠാപുരം: അടുത്ത വര്‍ഷം അച്ചടിച്ച പാഠപുസ്തകങ്ങളോടൊപ്പം ഡിജിറ്റല്‍ രൂപത്തിലുള്ള പാഠപുസ്തകങ്ങളും ഉണ്ടാകുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ശ്രീകണ്ഠപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ മേഖലകളിലും ആധുനികവല്‍കരണത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എന്ന ആശയം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെും എല്ലാ മേഖലകളിലും നവീകരണം നടത്തുക എതാണ് ഈ മാറ്റത്തിന്റെ അടിത്തറയെും മന്ത്രി പറഞ്ഞു.
കെ.സി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. പ്ലസ്ടു വിഭാഗത്തിനായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.കെ ശ്രീമതി എം.പി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ശ്രീകണ്ഠപുരം നഗരസഭാ ചെയര്മാന് പി.പി രാഘവന് മുഖ്യാതിഥികളായി. എ.പി മുനീര്‍, വര്‍ഗീസ് നെടിയകാലായില്‍, കെ. ശകുന്തള, പി.എ നിര്‍മ്മലകുമാരി, കെ.കെ രവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."