പൊതു വിദ്യാലയങ്ങള്‍ നാടിന്റെ വിദ്യാലയം: മന്ത്രി രവീന്ദ്രനാഥ്
കണ്ണൂര്‍: പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വിദ്യാലയമാണെന്നും അതിന്റെ വളര്‍ച്ചയ്ക്കു വേണ്ടി നാട്ടുകാര്‍ ഒരുമിക്കണമെന്നും സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്നും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മുണ്ടേരി എല്‍.പി സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂളില്‍ കെ.എസ്.ടി.എയുടെ നിറവ് സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നിവര്‍ മുഖ്യാതിഥികളായി.
103 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മുണ്ടേരി സ്‌കൂള്‍ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ജില്ലാ പഞ്ചായത്ത് അംഗം കെ. മഹിജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി അഹമ്മദ് കുട്ടി, കെ.പി പത്മിനി ടീച്ചര്‍, പഞ്ചായത്തംഗങ്ങളായ രമ പുരുഷോത്തമന്‍, ഇ. ജീജ, നിര്‍മ്മലാദേവി, കെ.വി സുരേന്ദ്രന്‍, പി.കെ ശബരീഷ് കുമാര്‍, സുരേഷ് ബാബു എളയാവൂര്‍, വി. ഫാറൂഖ്, യു. ബാബു ഗോപിനാഥ്, ജി. രാജേന്ദ്രന്‍, കെ. സജീവന്‍, എ. പങ്കജാക്ഷന്‍, എം. പ്രഭാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."