HOME
DETAILS
MAL
ജോലിയും ശമ്പളവുമില്ലാതെ 250 ഇന്ത്യൻ തൊഴിലാളികൾ സഊദിയിൽ ദുരിതത്തിൽ
backup
October 17 2019 | 10:10 AM
ദമാം: വർഷങ്ങളായി തൊഴിലെടുത്തു വന്നിരുന്ന കമ്പനി പ്രതിസന്ധിയിലായതോടെ ഇന്ത്യക്കാർ ദുരിതതയിലായി. നിലവിൽ ജോലിയും ശമ്പളവുമില്ലാതെ 250ലേറെ ഇന്ത്യൻ തൊഴിലാളികളാണ് കിഴക്കൻ സഊദിയിലെ വ്യാവസായിക മേഖലയായ ജുബൈലിലെ ലേബർക്യാമ്പിൽ ദുരിതത്തിൽ കഴിയുന്നത്. വർഷങ്ങളായി ഇവിടെ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർക്ക് എട്ടുമാസമായി ശമ്പളവും ലഭിച്ചിട്ടില്ല. ജോലിയും ശമ്പളവുമില്ലാതെ കഷ്ടപ്പെടുന്ന ഇവരിൽ ഭൂരിഭാഗവും ആനുകൂല്യങ്ങൾ വേണ്ടെന്നുവെച്ച് നാട്ടിൽ പോകാൻ ഒരുക്കമാണെങ്കിലും വിവിധ പ്രതിസന്ധികൾ ഇവർക്ക് തടസ്സമാകുകയാണ്. സഊദി തൊഴിൽ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടതോടെ പ്രശ്ന പരിഹാരത്തിനായി കാത്തിരിക്കുകയാണിവർ.
തൊഴിലാളികളിൽ ഭൂരിഭാഗം പേരുടെയും ഇഖാമ കാലാവധി കഴിഞ്ഞതോടെ ഫൈനൽ എക്സിറ്റ് ലഭിക്കാത്തതാണ് ഇവർക്ക് നാട് അണയാനുള്ള പ്രധാന തടസം. കമ്പനിയിലെ ഇന്ത്യക്കാരായ തൊഴിലാളികൾ റിയാദ് ഇന്ത്യൻ എംബസിയിൽ രേഖകൾ കൈമാറിയതിനെ തുടർന്ന് സഊദി തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് കിട്ടാനുള്ള ശ്രമം നടത്തിവരികയാണിപ്പോൾ. ലേബർ ഓഫിസർമാരായ അലി അൽ ഫീഫീ, ഖുറൈശി എന്നിവരും സന്നദ്ധ പ്രവർത്തകരോടൊപ്പം ക്യാമ്പ് സന്ദർശിച്ച് തൊഴിലാളികളിൽനിന്ന് പരാതി സ്വീകരിച്ചു. തുടർനടപടികൾക്കായി റിയാദിലേക്കയക്കാമെന്നും അധികൃതർ തൊഴിലാളികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
ഇഖാമ അവധി തീർന്നവർക്ക് കമ്പനിയുടെ അനുവാദമില്ലാതെതന്നെ മറ്റു തൊഴിലവസരം തേടി വിസ മാറാമെന്നും തുടർന്നും കേസുമായി മുന്നോട്ടു പോയി, കിട്ടാനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ അത് തടസ്സമാവില്ലെന്നും ലേബർ ഓഫിസർമാർ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."