HOME
DETAILS
MAL
കോളജ് മാഗസിന് വിവാദം: 13 പേര് മുന്‍കൂര്‍ ജാമ്യഹരജി നല്കി
backup
June 21 2017 | 20:06 PM
തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളജിലെ വിവാദ മാഗസിന് വിഷയത്തില്‍ സ്റ്റാഫ് എഡിറ്റര്‍ ഉള്‍പ്പെടെ 13 പേര് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കോളജിലെ സ്റ്റാഫ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.വി സുധാകരന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഇന്നലെ വാദം നടന്നു. ഹരജി തുടര്‍ വാദത്തിനായി ഇന്നത്തേക്കു മാറ്റി. കേസിലെ രണ്ടു മുതല്‍ 13 വരെ പ്രതിസ്ഥാനത്തുള്ള എസ്.എഫ്.ഐ നേതാക്കളായ സ്റ്റുഡന്റ് എഡിറ്റര്‍ അതുല്‍രാജ്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ സച്ചിന്, മിഥുന്, അമല്‍ ഉള്‍പ്പെടെയുള്ള പ്രതികളും ഇന്നലെ മുന്‍കൂര്‍ ജാമ്യത്തിന് ഹരജി നല്‍കിയിട്ടുണ്ട്. ഈ വാദവും ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."