ബസ് സര്‍വിസ് തുടരാനാവത്ത സ്ഥിതിയെന്ന് ഉടമകള്‍
കണ്ണൂര്‍: സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടി സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കു സര്‍വിസ് തുടരാന്‍ കഴിയില്ലെന്നു ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്. ഡീസല്‍വില ക്രമാതീതമായി വര്‍ധിക്കുകയും മറ്റ് എല്ലാ മേഖലകളിലും യാതൊരു നിയന്ത്രണവുമില്ലാതെ ചെലവ് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബസുകളുടെ വരുമാനം ഗണ്യമായി കുറയുകയാണ്. മുമ്പ് ഒരുലിറ്റര്‍ ഡീസലിനു 64 രൂപ ആയിരുന്നെങ്കില്‍ ഇന്നു ഡീസല്‍ വില ലിറ്ററിനു 78 രൂപയില്‍ എത്തിയിരിക്കുകയാണ്. നൂറുലിറ്റര്‍ ഡീസലടിക്കുന്ന ഒരു ബസിനു ഡീസലിനു മാത്രം 1400 രൂപയില്‍ അധികം വര്‍ധനയാണുണ്ടായത്.
2016 ഫിബ്രവരിയില്‍ ഡീസല്‍ വില ലിറ്ററിനു 48 രൂപയായിരുന്നു. ഇപ്പോള്‍ പ്രതിവര്‍ഷം ഡീസലിനു 6320 രൂപയാണു വേണ്ടി വരുന്നത്. പൊതുസര്‍വിസ് എന്ന നിലയില്‍ ടാക്സില്‍ നിന്നു സ്വകാര്യ ബസ് വ്യവസായത്തെ ഒഴിവാക്കുക, ഡീസല്‍ സബ്സിഡി അനുവദിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, എല്ലാവിധ യാത്രാസൗജന്യങ്ങളും നിര്‍ത്തുക, ഓട്ടോകളുടെ പാരലല്‍ സര്‍വിസ് നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന സംബന്ധിച്ച് ബസുടമകള്‍ 14നു രാവിലെ 11ന് ജില്ലാ ബസ് അസോസിയേഷന് ഹാളില്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ജനറല്‍ബോഡി യോഗം ചേരും. 17നു ജില്ലയില്‍ വാഹന പ്രചാരണ ജാഥയും നടത്തും. രാവിലെ ഒന്‍പതിന് കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് തലശ്ശേരിയില്‍ സമാപിക്കുമെന്നും എം.വി വത്സലന്‍, രാജ്കുമാര് കരുവാരത്ത്, കൊട്ടയോടി വിശ്വനാഥന്, കെ. വിജയന്, പി.പി മോഹനന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."