മതത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിക്കാന്‍ ഗൂഢശ്രമം: മന്ത്രി
എരുമപ്പെട്ടി: വിദ്യാര്‍ഥികളെ മനുഷ്യത്വമുള്ളവരാക്കി വാര്‍ത്തെടുക്കുക എന്നതാകണം വിദ്യാഭ്യാസത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
മരത്തംകോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റേയും വിശ്വാസത്തിന്റേയും അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിക്കാനുള്ള വലിയ ശ്രമം സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പോരാട്ടങ്ങളിലൂടെ പൂര്‍വികര്‍ നേടിത്തന്ന നവോഥാനമൂല്യങ്ങളെ ഇല്ലാതാക്കി കൊണ്ട് വര്‍ഗീയത വീണ്ടും കേരളത്തില്‍ കടന്ന് കയറ്റം നടത്തുന്നു. കുട്ടികളുടെ മനസുകളില്‍ വര്‍ഗീയ വിഷം കുത്തി നിറയ്ക്കാന്‍ ഗൂഢമായ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ മനുഷ്യന്റെ പക്ഷത്ത് നില്‍ക്കുന്നവരാക്കിമാറ്റാന്‍ വിദ്യാഭ്യാസം കൊണ്ട് കഴിയണമെന്ന് മന്ത്രി പറഞ്ഞു. വേലൂര്‍ പഞ്ചായത്തിലെ പുലിയന്നൂര്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി എ.സി മൊയ്തീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 70 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ചടങ്ങിന് അധ്യനായി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണിരാജന്‍ മുഖ്യാതിഥിയായി.വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ ആദൂര്‍, പഞ്ചായത്ത് അംഗം കെ.കെ മണി, പി.ടി.എ പ്രസിഡന്റ് എം.എസ് ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."