ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ മുന്നറിയിപ്പുമായി പൊലിസ്
കൊടുങ്ങല്ലൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ മുന്നറിയിപ്പുമായി പൊലിസ്.
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പിനെതിരേ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചു തന്നെയാണ് പൊലിസ് മുന്നറിയിപ്പ് നല്‍കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ വന്‍ വിലക്കുറവ് എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊലിസിന്റെ ഇടപെടല്‍. ഇതില്‍ പലതും തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമായിട്ടുള്ളതാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന്റെ പേരില്‍ പ്രചരിച്ച സന്ദേശങ്ങള്‍ വിശ്വസിച്ച് ആയിരക്കണക്കിന് ആളുകളാണ് കബളിപ്പിക്കപ്പെട്ടത്.വിലക്കുറവില്‍ സാധനകള്‍ ലഭിക്കാന്‍ സന്ദേശം മറ്റുള്ളവര്‍ക്ക് കൂടി അയക്കണമെന്ന നിര്‍ദേശം പാലിച്ച് ലക്ഷക്കണക്കിന് സന്ദേശങ്ങളാണ് കൈമാറിയത്. എന്നാല്‍ വിലക്കുറവില്‍ ഉല്പന്നം ലഭിക്കുമെന്ന് കാത്തിരുന്നത് മിച്ചം. യഥാര്‍ഥ ഷോപ്പിങ് സൈറ്റുമായി ഈ സന്ദേശങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താനുള്ള ഒരു തട്ടിപ്പ് രീതിയാണിതെന്നും പൊലിസ് മുന്നറിയിപ്പ് നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."