വാക്കുതര്‍ക്കത്തിനിടെ മകനെ വെട്ടിയ പിതാവ് തൂങ്ങി മരിച്ച നിലയില്‍
കരുനാഗപ്പള്ളി: വാക്കുതര്‍ക്കത്തിനിടെ മകനെ വെട്ടിപരിക്കേല്‍പ്പിച്ച പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരുതൂര്‍ക്കുളങ്ങര തെക്ക്, വിഷ്ണുഭവനത്തില്‍ വിക്രമന് (60) ആണ് മരണപ്പെട്ടത്. സിവില്‍ സ്റ്റേഷനു സമീപത്തെ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ മകന് വിഷ്ണുവുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ വെട്ടുകത്തി കൊണ്ട് മകനെ ആക്രമിച്ചതിനെ തുടര്‍ന്ന് വിഷ്ണുവിന്റെ തലയ്ക്ക് പരുക്കേറ്റു.
തുടര്‍ന്ന് വീടിനുള്ളില്‍ കയറി കതകടച്ച വിക്രമനെ പിന്നീട് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മകന് വിഷ്ണുവും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വിക്രമതെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: ജയശ്രീ.മറ്റുമക്കള്‍: വിഷ്ണുമായ, വിഷ്ണുപ്രിയ മരുമക്കള്‍: അനില്‍ ,വിപിന്‍ ബാബു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."