സഊദിയില്‍ പൊള്ളലേറ്റ ആലപ്പുഴ സ്വദേശി ആശുപത്രിയില്‍ മരിച്ചു
റിയാദ്: സഊദിയിലെ തലസ്ഥാന നഗരിയില്‍ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ സിയാദ്(47) ആണ് റിയാദ് ശുമേസി ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്ത് വെച്ചാണ് പൊള്ളലേറ്റത്. സഹപ്രവര്‍ത്തകനായ മറ്റൊരാള്‍ക്കും പൊളളലേട്ടിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് ആംബുലന്‍സിലാണ് ഹംസകുട്ടി സത്താര്‍ സിയാദിനെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ അസ്വഭാവികത ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അഗ്നിബാധയുടെ കാരണവും ബോധപൂര്‍വം അപായപ്പെടുത്താന്‍ ശ്രമം നടന്നോ എന്നതും അന്വേഷിച്ചുവരുകയാണ്.
വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിച്ചു വരുന്ന ഇദ്ദേഹം ഈ മാസം 20 ന് നാട്ടില്‍ വരാനിരികെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ഭാര്യ ഷൈലജ, മക്കള്‍: സിയാന സിയാദ്, സൈറാസിയാദ്. റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈ്സ്റ്റ് വെനീസ് അസോസിയേഷന് (ഇവ) പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."