HOME
DETAILS
MAL
നഴ്സുമാരുടെ മിനിമം വേതനം; ചര്‍ച്ച 26ന്
backup
June 21 2017 | 20:06 PM
തൃശൂര്‍: സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം നഴ്സുമാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചു നല്‍കണമെന്ന യുനൈറ്റഡ് നഴ്സസ് അസോസിയേഷന്(യു.എന്‍.എ) നല്കിയ ഹരജിയില്‍ ഹൈക്കോടതി 26ന് ചര്‍ച്ച നടത്തുന്നു.
യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷയും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ യു.എന്‍.എ ഭാരവാഹികളും ഫയല്‍ ചെയ്ത ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. 26ന് ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹരജിക്കാരെയും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളെയുമാണ് വിളിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."