HOME
DETAILS
MAL
വകുപ്പുതല പരീക്ഷ
backup
October 17 2019 | 17:10 PM
വകുപ്പ്തല പരീക്ഷ ജൂലൈ 2019 ന്റെ ഭാഗമായി 2019 ആഗസ്ത് 14, 17, 18 തീയതികളില്‍ നടക്കേണ്ടിയിരുന്നതും പ്രളയം കാരണം മാറ്റിവച്ചതുമായ പരീക്ഷകള്‍ ഒക്‌ടോബര്‍ 29, 31, നവംബര്‍ 2, 3, 4 തീയതികളില്‍ നടത്തും. പുതുക്കിയ തീയതിയും സമയക്രമവും വെബ്‌സൈറ്റിലും പരീക്ഷാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭിക്കും. പരീക്ഷാര്‍ഥികള്‍ പുതുക്കിയ ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദിഷ്ട പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകണം.
കേരള ജയില്‍ ഓഫീസേഴ്‌സ് ടെസ്റ്റ് പേപ്പര്‍ 2 കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സ് ടെസ്റ്റ് പേപ്പര്‍ 2 എന്നിവയുടെ പ്രായോഗിക പരീക്ഷ ഒക്‌ടോബര്‍ 22 ന് തിരുവനന്തപുരം മൂക്കുന്നിമല ഫയറിംഗ് റേഞ്ചില്‍ വച്ച് രാവിലെ 6.30 മണി മുതല്‍ നടത്തും. അറിയിപ്പ് വ്യക്തിഗത മെമ്മോകളായി അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."