HOME
DETAILS

കോവളം കൊട്ടാര കൈമാറ്റത്തേയും എതിര്‍ത്ത് റവന്യൂ മന്ത്രി

  
backup
June 21 2017 | 20:06 PM

%e0%b4%95%e0%b5%8b%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0-%e0%b4%95%e0%b5%88%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4


തിരുവനന്തപുരം: 3000 കോടി രൂപയുടെ ആസ്തിയുള്ള പൈതൃകസ്മാരകമായ കോവളം കൊട്ടാരത്തിന്റെ കൈവശാവകാശം രവിപിള്ളയുടെ ആര്‍.പി ഗ്രൂപ്പിന് കൈമാറാനുള്ള ടൂറിസം വകുപ്പിന്റെ നീക്കത്തെ റവന്യൂ മന്ത്രി തടഞ്ഞു. റവന്യൂ വകുപ്പ് അറിയാതെ ഇന്നലെ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ കൊണ്ടു വന്നെങ്കിലും മന്ത്രി ഇ ചന്ദ്രശേഖരന്‍ ശക്തമായി എതിര്‍ത്തു. ഇതേ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി നിയമവകുപ്പിനു കൈമാറി.
കോവളത്തെ 63.68 ഏക്കര്‍ സ്ഥലവും ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കെട്ടിടവുമാണ് ആര്‍.പി ഗ്രൂപ്പിന് കൈമാറാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.
സുപ്രിംകോടതി ഉത്തരവ് പ്രകാരം കൊട്ടാരം വിട്ടുകൊടുത്താലും ഭൂമി സംബന്ധമായ രേഖകള്‍ ഹോട്ടല്‍ ഉടമകള്‍ക്ക് നല്‍കരുതെന്നാണ് റവന്യൂവകുപ്പ് നിലപാട്. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിസഭാ യോഗത്തില്‍ ഫയല്‍ എത്തിച്ചത്.
ഇത്തരത്തില്‍ കൊട്ടാരത്തിന്റെ മുഴുവന്‍ അനുമതിയും ഹോട്ടലിന് കൈമാറാന്‍ പാടില്ലെന്നും റവന്യൂമന്ത്രി ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ നിലപാടെടുത്തു. ഇന്ത്യാ ടൂറിസം വികസന കോര്‍പറേഷന്റെ ഉടമസ്ഥതയിലിരുന്ന കോവളം കൊട്ടാരവും ഭൂമിയും 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ വില്‍പനയ്ക്ക് വച്ചപ്പോള്‍ ഗള്‍ഫാര്‍ ഗ്രൂപ്പ് 43.68 കോടി രൂപയ്ക്ക് സ്വന്തമാക്കി. പിന്നീട് ലീലാ ഗ്രൂപ്പും തുടര്‍ന്ന് രവിപിള്ളയും സ്വന്തമാക്കി.
2004ല്‍ സംസ്ഥാന സര്‍ക്കാര്‍  പൈതൃക സ്ഥാപനമായി കോവളം കൊട്ടാരവും ഭൂമിയും തിരികെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കൊട്ടാരം ഏറ്റെടുക്കാന്‍ നിയമവും കൊണ്ടു വന്നു. ഇതോടെയാണ് നിയമ പോരാട്ടം തുടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago