വിള ഇന്‍ഷ്യൂറന്‍സ് കുടിശിക നവംബറില്‍ പരിഹരിക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍
കൊടുവായൂര്‍: ജില്ലയില്‍ വിള ഇന്‍ഷ്യൂറന്‍സിന്റെ കുടിശ്ശിക പ്രശ്‌നം നവംബര്‍ അവസാനത്തിനകം പരിഹരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലൂടെ 1.90 കോടി രൂപയുടെ നിര്‍മ്മാണ പണികള്‍ കൊടുവായൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഇന്‍ഷ്യൂറന്‍സ് കുടിശ്ശികുമായി ബന്ധപെട്ട് സാങ്കേതിക പ്രശ്‌നം പരിഹരിക്കുവാന്‍ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ അദാലത്തുകള്‍ നടത്തിയാണ് പ്രശ്‌നം പരിഹരിക്കുന്നതെന്നും ഇതോടെ കുടിശ്ശികതുകയുടെ വിതരണം 15,000 ല്‍ അധികം കര്‍ഷകര്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ തൊഴിലുറപ്പിനെ കര്‍ഷകരുടെ പദ്ധതിയുമായി ചേര്‍ത്ത് നടപ്പിലാക്കണം.സാധാരണക്കാര്‍ക്ക് സഹായകമാകുന്ന പദ്ധതികള്‍ കാര്‍ഷിക മേഖലകയിലേക്ക് എത്തുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്...നാടിന്റെ ഏറ്റവും വലീയ വികസന പ്രവര്‍ത്തനം കൃഷിയാണ്. ആയതിനാല്‍ കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കന്നവരായിരിക്കണം ജനപ്രതിനിധികള്‍. പ്രളയ ബാധിത മേഖലകളില്‍ തൊഴിലുറപ്പ് പണികള്‍ 150 ദിവസമാക്കി ഉയര്‍ത്തുവാന്‍ കേന്ദ്രം അനുവാദം നല്‍കിയതിനാല്‍ പഞ്ചായത്ത് തലങ്ങലില്‍ കാര്ഷികമേഖലക്ക് പരമാവധി തൊഴിലുറപ്പിനെ ഉപയോഗപെടുത്തുവാന്‍ ത്രിതല തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാവണം.മറ്റു സംസ്ഥാനങ്ങലെ അപേക്ഷിച്ച് കേരളത്തിലാണ് നെല്ലിന് താങ്ങുവില വര്‍ദ്ധിച്ചിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നെല്ലിന് കിലോ 17.50 രൂപ താങ്ങുവില നല്‍കുമ്പോള്‍ കേരളത്തിലിത് 25.50 രൂപയാണ് .നെല്‍വലുകളെ നെല്‍വയലുകളാക്കി നിലനിര്‍ത്തണം. മറ്റു കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന അവസ്ഥ ഉണ്ടാവരുതെന്നും കൃഷിമന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. കെ.ബാബു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിന്‍ര് കൃഷ്ണപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിന്റ് അഡ്വ.ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."